കാവന് :അയര്‍ലണ്ടിലെ കൗണ്ടി കാവനിലെ ബെയിലിബ്രോയില്‍ താമസിക്കുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി വടക്കേ കരുമാങ്കല്‍ ജോണ്സണ് ജോയ് (34) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
പാച്ചിറ ഇടവക കൊച്ചുപറമ്പില്‍ ആല്‍ബി ലൂക്കോസ് ആണ് ഭാര്യ.
ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ജോണ്സണ് ജോയിയുടെ ഭാര്യയും കുട്ടികളോടൊപ്പം പ്രസവ അവധിയില്‍ നാട്ടില്‍ ആയിരുന്നു . ഉച്ചയായിട്ടും എണീക്കാതിരുന്നതിനാല് വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ആള് വാതില്‍ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്. .
നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ,ഭൗതീകദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും..
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.