ഡബ്ലിന്‍: ഡബ്ലിനില്‍ താമസിക്കുന്ന പാലക്കാട് തോളന്നൂര്‍ പൂളക്കാപ്പറമ്പില്‍ പ്രകാശ് കുമാര്‍ നിര്യാതനായി. 54 വയസ്സായിരുന്നു.
സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ബ്യൂമൗണ്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. ഒരു വര്‍ഷം മുമ്പാണ് പ്രകാശും കുടുംബവും അയര്‍ലണ്ടില്‍ എത്തിയത്.
ANOVA നേഴ്‌സിങ് ഹോമില്‍ കേറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷീബ ഡബ്ലിന്‍ ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്‌സ് ആണ്. മാളവികയും മിഥുനും മക്കളാണ്. ഡബ്ലിന്‍ കാര്‍പെന്റെഴ്‌സ് ടൗണില്‍ ആണ് താമസിച്ചിരുന്നത്.
പ്രകാശിന്റെ സംസ്‌കാരം പിന്നീട് നാട്ടില്‍.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.