head1
head3

അയർലണ്ടിൽ മരണപ്പെട്ട അനീഷിന് വിട നൽകാൻ, സ്ലൈഗോയിലെ ഇന്ത്യൻ സമൂഹം

സ്ലൈഗോ: സ്ലൈഗോയില്‍ മരണപ്പെട്ട തിരുവല്ല വള്ളംകുളം സ്വദേശിയും ഗീവാഘിലെ താമസക്കാരനുമായ അനീഷ് ടി. പി. (41) യ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സ്ലൈഗോയിലെ മലയാളി സമൂഹം. ആഗസ്റ്റ് 14-ന് ഗീവാഘിലെ വീട്ടില്‍ വെച്ച് അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് അനീഷ് മരണപ്പെട്ടത്.

ഓഗസ്റ്റ് 17-ന് ( നാളെ -ഞായര്‍) ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സ്ലൈഗോയിലെ നസറത്ത് ഹൗസ് ചാപ്പലില്‍ (Nazareth House Chapel, F91 DD72) പരേതന്റെ ഭൗതീകദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. നടത്തപ്പെടും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്ലൂനമഹോണ്‍ ലേണിംഗ് ഡിസബിലിറ്റി സര്‍വീസസില്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന അനീഷ് ,മരണപ്പെട്ടത്തിനുണ്ടായ കാരണം ഗാര്‍ഡ അന്വേഷിച്ചു വരികയാണ്. മാനസിക സംഘര്‍ഷത്തിലായിരുന്നു അനീഷ് എന്നും പറയപ്പെടുന്നു.

കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും ആഗ്രഹപ്രകാരം ,അനീഷിന്റെ മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.