head3
head1

ഓസ്‌ട്രേലിയയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു

പെര്‍ത്ത് : പെര്‍ത്ത് മലയാളികളേ കണ്ണീരിലാഴ്ത്തി മലയാളിയായ യുവ പൈലറ്റ് വാഹനാപകടത്തില്‍ മരണപ്പെട്ടു. അയര്‍ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പെര്‍ത്തില്‍ സ്ഥിരതാമസമാക്കിയ കോട്ടയം തീക്കോയി സ്വദേശികളായ റോയല്‍ തോമസിന്റെയും ഷീബയുടേയും മകന്‍ ആഷിന്‍ റോയല്‍ (24) ആണ് മരിച്ചത്.

പെര്‍ത്ത് സമയം ഡിസംബര്‍ 22ന് രാത്രി 11.15 ഓടെ കാനിങ്ങ് വെയില്‍ നിക്കോള്‍സണ്‍ റോഡില്‍ കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം.ബൈക്ക് ഓടിച്ചിരുന്ന ആഷിന്‍ .ആഷിനേയും കാര്‍ ഡ്രൈവറേയും റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ബൈക്ക് യാത്രികനായ ആഷിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.ആഷിന്റെ വീടിന് തൊട്ടടുത്തുവെച്ചായിരുന്നു അപകടം.

അയര്‍ലണ്ടില്‍ 10 വര്‍ഷത്തോളം പ്രവാസി ജീവിതത്തിനു ശേഷം 12 വര്‍ഷം മുമ്പാണിവര്‍ ഓസ്‌ട്രേലിയയിലേയ്ക്ക് ആഷിന്റെ കുടുംബം കുടിയേറിയത്.തീക്കോയി പനയ്ക്കക്കുഴി കുടുംബാംഗമാണ് ആഷിന്‍.അവധിയ്ക്കായി മാതാപിതാക്കളും,സഹോദരനും നാട്ടിലെത്തിയ സമയത്താണ് ദുരന്തവാര്‍ത്ത അവരെ തേടിയെത്തിയത്.ദുഃഖവാർത്തയറിഞ്ഞ്  ഓസ്‌ട്രേലിയയിലേക്ക് അവർ ഇന്ന് തന്നെ തിരികെയെത്താനുള്ള ശ്രമങ്ങളിലാണ്

ഏതാനും വര്‍ഷം മുമ്പായിരുന്നു ആഷിന്‍ പെര്‍ത്തിലെ ഫ്‌ലയിങ്ങ് ക്‌ളബില്‍ പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയത്. പൈലറ്റ് ലൈസന്‍സ് കിട്ടിയ ശേഷം തുടര്‍ന്ന് കുടുംബത്തെ വിമാനത്തില്‍ കയറ്റി തനിയേ ഓടിക്കുന്ന വീഡിയോയും വൈറലായിരുന്നു.

അയര്‍ലണ്ടിലെയും ,ഓസ്ട്രേലിയയിലെയും മലയാളികള്‍ക്കിടയില്‍ സുപരിചിതമയായ കുടുംബം ആയിരുന്നു റോയല്‍ തോമസിന്റേത്. പെര്‍ത്തിലെ മലയാളി സമൂഹത്തിന്റെ സ്ഥിരസാന്നിധ്യമായിരുന്ന ആഷിന്റെ വിയോഗവാര്‍ത്ത അതീവ സങ്കടത്തോടെയാണ് ശ്രവിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.