ഡബ്ലിന്‍ : ഐറിഷ് സിവില്‍ സര്‍വ്വീസിലേയ്ക്കുള്ള ഉദ്യോഗാര്‍ഥികളുടെ തിരഞ്ഞെടുപ്പിനെതിരെ ടോപ് ലെവല്‍ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി (ടി എല്‍ എ സി) റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ സിവില്‍ സര്‍വീസ് വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ അവഗണിക്കുന്നതായാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത് തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് സ്ഥാനമൊഴിയുന്ന ടിഎല്‍എസി മേധാവി ചെയര്‍ കോനര്‍ ബ്രാഡിയുടെ റിപ്പോര്‍ട്ട് പറയുന്നു. സിവില്‍ സര്‍വീസിലെ ഉന്നത തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് ടി എല്‍ എ സിയാണ്.
പൊതു വിപണയില്‍ നിന്നോ വംശീയ ന്യൂനപക്ഷത്തില്‍ നിന്നോ 2020ലോ 2021ലോ ഒരു അപേക്ഷകനെപ്പോലും സിവില്‍ സര്‍വ്വീസിന്റെ ഏറ്റവും ഉന്നതമായ നിരയിലേക്ക് ശുപാര്‍ശ ചെയ്തിട്ടില്ല. ഈ നില തുടര്‍ന്നാല്‍ സിവില്‍ സര്‍വ്വീസിന്റെ വൈപുല്യവും വൈവിധ്യവും നഷ്ടപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
പ്രധാനമന്ത്രി, ഫിനാന്‍സ്, പബ്ലിക് എക്സ്പെന്റിച്ചര്‍, വിദേശകാര്യം, പ്രസിഡന്റിന്റെ ഓഫീസ് എന്നീ വകുപ്പുകളിലെ സെക്രട്ടറി ജനറല്‍ തസ്തികകളിലേക്ക് ഓപ്പണ്‍ കോംപിറ്റീഷന്‍ ഇല്ലാതെ പോയതിലെ ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നു. നിലവിലുള്ള ജീവനക്കാരില്‍ നിന്നുള്ള പ്രമോഷന്‍ ആണ് ഈ തസ്തികകളില്‍ നിലവിലുള്ളത്. ഈ നില മാറേണ്ടതുണ്ട്.
രാജ്യത്തെ ഏറ്റവും ശക്തമായ സിവില്‍ സര്‍വീസ് പദവിയായ പ്രധാനമന്ത്രിയുടെ വകുപ്പിന്റെ പുതിയ സെക്രട്ടറി ജനറലായി ജോണ്‍ കാലിനനെ സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം നിയമിച്ചിരുന്നു. ഓപ്പണ്‍ കോംപിറ്റീഷന്‍ ഇല്ലാതെയായിരുന്നു നിയമനം. ഇതിനെക്കുറിച്ച് നിലവില്‍ രണ്ട് പാര്‍ലമെന്ററി കമ്മിറ്റികള്‍ അന്വേഷിച്ചു വരികയാണ്. ഇത്തരം നിയമനങ്ങള്‍ ടിഎല്‍എസിയിലൂടെ നടക്കുന്നതാണ് നല്ലതെന്ന് സ്ഥാനമൊഴിയുന്ന ടിഎല്‍എസി മേധാവി ചെയര്‍ കോനര്‍ ബ്രാഡി പറഞ്ഞു.
സിവില്‍ സര്‍വീസെന്ന കടമ്പ
സിവില്‍ സര്‍വീസ് നിയമനത്തിനായി ശുപാര്‍ശ ചെയ്യുന്ന സ്വകാര്യ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണം 2012 മുതല്‍ തുടര്‍ച്ചയായി കുറയുകയാണ്. നേരത്തേ ഈ നിയമനങ്ങളില്‍ അഞ്ചിലൊന്ന് സ്വകാര്യ മേഖലയില്‍ നിന്നുള്ളവരായിരുന്നു. എന്നാലിത് 2015ല്‍ 17 ശതമാനമായും 2019ല്‍ 5 ശതമാനമായും കുറഞ്ഞു. പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ അപേക്ഷകരെയൊന്നും ശുപാര്‍ശ ചെയ്തിട്ടില്ല. വംശീയ ന്യൂനപക്ഷത്തില്‍പ്പെട്ടവരാരും ടി എല്‍ എ സിയിലൂടെ വരുന്നില്ല. അനാരോഗ്യകരമായ പ്രവണതകളും നിയമനങ്ങളില്‍ കടന്നുവരുന്നുണ്ടെന്ന് സമീപകാലത്ത് ഒരു ഡിപ്പാര്‍ട്ട്‌മെന്റിലെ സെക്രട്ടറി ജനറല്‍ നടത്തിയ നിയമന നടപടികള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പറയുന്നു.
സിവില്‍ സര്‍വീസും, പബ്ലിക്ക് സര്‍വീസും
ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങള്‍ക്ക് കാര്യക്ഷമമായും വിതരണം ചെയ്തുകൊണ്ട് സിവില്‍ നേരിട്ടുള്ള കീഴില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നവരാണ് അയര്‍ലണ്ടിലെ സിവില്‍ സര്‍വീസ് ജീവനക്കാര്‍. ഏകദേശം 40,000 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിവിധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്നു. എച്ച് എസ് ഇയില്‍ അടക്കമുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി മൂന്ന് ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇവര്‍ പബ്ലിക് സര്‍വീസ് ജീവനക്കാര്‍ എന്നാണ് അറിയപ്പെടുന്നത്.
മലയാളി സാന്നിധ്യം
അയര്‍ലണ്ടിലെ പബ്ലിക്ക് സര്‍വീസില്‍ ആയിരക്കണക്കിന് മലയാളികള്‍ രണ്ടായിരാമാണ്ട് മുതല്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സിവില്‍ സര്‍വീസിലുള്ള മലയാളികളുടെ എണ്ണം ഇപ്പോഴും ഒറ്റയക്കത്തില്‍ തന്നെയാണ്. ജന്മദേശത്തിന്റെയും, സമൂഹങ്ങളുടെയും അടിസ്ഥാനത്തിലുള്ള എത്‌നിക്ക് മൈനോരിറ്റികളില്‍ നിന്നുള്ള കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാവേണ്ടത് എന്ന റിപ്പോര്‍ട്ട് സിവില്‍ സര്‍വീസില്‍ ഇന്ത്യകാരടക്കമുള്ളവരുടെ പ്രവേശനസാധ്യത വര്‍ധിപ്പിച്ചേക്കും.
സ്ത്രീകള്‍ കൂടുന്നു
സിവില്‍ സര്‍വീസിലെ ഉന്നത തസ്തികകളിലേക്ക് നിയമനത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ലെ നിയമനത്തിനുള്ള 41 ടി എല്‍ എ സി ശുപാര്‍ശകളില്‍ 22 (54%) സ്ത്രീകളും 19 (46%) പുരുഷന്മാരുമാണ്. ആകെ തസ്തികകളിലേക്കുള്ള അപേക്ഷകരില്‍ 62 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളുമായിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.