2024 സെപ്റ്റംബര്‍ 14നാണ് സ്ഥാപക വികാരിയായിരുന്നഫാ. മാത്യു കെ മാത്യു ഉള്‍പ്പെടെ 7 കുടുംബങ്ങള്‍ ചേര്‍ന്ന് ടിപ്പററി, കാരിക്ക് ഓ ഷൂറിലുള്ള പൗരാണിക കത്തോലിക്കാ ദേവാലയം മലങ്കര സഭയ്ക്കായി വാങ്ങിയത്. പിന്നിട്ട പ്രതിസന്ധികളിലൂടെ ആധ്യാത്മിക ചൈതന്യം ആര്‍ജ്ജിച്ച വിശ്വാസ സമൂഹം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് 2024 നവംബര്‍ 22 23 തീയതികളില്‍ വിശ്വാസവീരനും പൈതല്‍ സഹദായുമായ മാര്‍ കുറിയക്കോസ് സഹദായുടെ നാമത്തിലുള്ള ഈ ദേവാലയം അഭി. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റോമോസ്, അഭി.എബ്രഹാം മാര്‍ സ്റ്റെഫാനോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കൂദാശ നിര്‍വഹിക്കപ്പെട്ടത്.
അയര്‍ലണ്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മനോഹരമായ ഈ ദേവാലയം നാനാജാതി മതസ്ഥരായ ആളുകള്‍ക്കും വിശ്വാസികള്‍ക്കും അഭയ കേന്ദ്രമായി പരിലസിക്കുന്നു. വിശുദ്ധ കുര്യാക്കോസ് സഹദായുടെ മധ്യസ്ഥതയില്‍ അനേകം അത്ഭുതങ്ങള്‍ നടക്കുന്ന ഈ ദേവാലയത്തില്‍ ധാരാളം വിശ്വാസികള്‍ സന്ദര്‍ശിക്കാറുണ്ട്. ജൂലൈ 14,15 തീയതികളില്‍ ആണ് ഇടവകയുടെ വലിയ പെരുന്നാള്‍.
കൂദാശ വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 22 ന് അഞ്ചരയ്ക് സന്ധ്യാനമസ്‌കാരം, സിംഫണി ക്വയറിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ, തുടര്‍ന്ന് വാര്‍ഷിക കണ്‍വെന്‍ഷന്‍. പൗലോസ് ടി കെ.തിരുവചന ശുശ്രൂഷ നിര്‍വഹിക്കും.23ന് രാവിലെ 9.15ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. വികാരി ഫാ. നൈനാന്‍ കുറിയാക്കോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും
സഹ വികാരി ഫാ. ജിത്തു വര്‍ഗീസ് കൂദാശാ വാര്‍ഷിക സന്ദേശം നല്‍കും. കൂദാശാ സുവനീര്‍ പ്രകാശനം, കൃതജ്ഞത സമര്‍പ്പണം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. അയര്‍ലണ്ടിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള വൈദികരെയും വിശ്വാസികളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവകാ ഭാരവാഹികള്‍ അറിയിച്ചു.വാര്‍ഷിക ആഘോഷങ്ങളുടെ വിജയത്തിനായി വികാരി സഹ വികാരി, ട്രസ്റ്റി ബിനു എന്‍ തോമസ്, സെക്രട്ടറി പ്രദീപ് ചാക്കോ, മാനേജ് കമ്മിറ്റി അംഗങ്ങള്‍ അദ്ധ്യാത്മിക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു
.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

