ഒരു ആത്മഹത്യ മറ്റൊരു ആത്മഹത്യക്ക് പ്രേരകമാവുന്നുണ്ടോ ? അതെ, ആത്മഹത്യ ഒരു ‘സോഷ്യല്‍ കണ്ടേജന്‍’ (social contagion) രീതിയില്‍ മറ്റൊരു ആത്മഹത്യയ്ക്ക് പ്രേരകമായി പ്രവര്‍ത്തിക്കാമെന്നു ഗവേഷണങ്ങള്‍ കാണിക്കുന്നു.18-ാം നൂറ്റാണ്ടില്‍ ഗോതെയുടെ The Sorrows of Young Werther എന്ന നോവലില്‍ വന്ന ആത്മഹത്യാ വിവരണത്തിന് പിന്നാലെ യൂറോപ്പില്‍ ചില യുവാക്കള്‍ ആത്മഹത്യ ചെയ്തത് ചരിത്ര രേഖകളില്‍ കാണുന്നുണ്ട്. പ്രത്യേകിച്ച് പ്രശസ്ത വ്യക്തികളുടെ (സെലിബ്രിറ്റികളുടെ) ആത്മഹത്യകള്‍ക്ക് പിന്നാലെ പൊതുജനങ്ങളില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നതായി പല രാജ്യങ്ങളിലെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രവാസി ദേശങ്ങളില്‍ ഒറ്റപ്പെടുന്ന മലയാളി സമൂഹത്തില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഞെട്ടിപ്പിക്കുന്ന തോതിലാണ്.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അയര്‍ലണ്ടില്‍ നടന്നത് അഞ്ച് ആത്മഹത്യകളാണ്.ബാറിങ് ഓര്‍ഡറിലും,പ്രൊട്ടക്ഷന്‍ ഓര്‍ഡറിലും ആയിരുന്നിട്ടും, ആത്മഹത്യ ചെയ്യാതെ ,മരിച്ചുജീവിക്കുന്ന നൂറോളം മലയാളികള്‍ അയര്‍ലണ്ടിലുണ്ട്. കേസും ബഹളവും ഭയന്ന് ഈ നാട് വിട്ടുപോകുന്നവരുടെ എണ്ണം കേട്ടാല്‍ മലയാളി ഞെട്ടും.വിചിത്രമെന്ന് പറയട്ടെ , സ്ത്രീജനങ്ങളാരും, ഇത്തരം കേസുകളില്‍ പെട്ട് ബാറിങ് ഓര്‍ഡറിലോ, പ്രൊട്ടക്ഷന്‍ ഓര്‍ഡറിലോ,സേഫ്റ്റി ഓര്‍ഡറിലോ ഉള്‍പ്പെടുകയോ , നാട് വിട്ടുപോയതയായി കേള്‍ക്കുകയോ ചെയ്യുന്നില്ല….! അയര്‍ലണ്ടിലെ മലയാളികളില്‍ കൂടിയ തോതില്‍ ശമ്പളം വാങ്ങിക്കുന്ന ചിലരെങ്കിലും ‘അരങ്ങ് തകര്‍ക്കുന്ന narcissist ഫെമിനിസത്തിന്റെ ‘വാടകാധികാര ഭരണത്തിന്റെ ‘ ഇരകളാവുന്നത് അധികവും പുരുഷന്മാര്‍ തന്നെയാണ്…
മറുവശത്ത്, മാധ്യമങ്ങളില്‍ ആത്മഹത്യ ഒഴിവാക്കാന്‍ കഴിയുന്ന വഴികളും സഹായം തേടിയ ആളുകളുടെ കഥകളും പങ്കുവയ്ക്കുമ്പോള്‍ ആത്മഹത്യാ ചിന്തകള്‍ കുറയുന്നുണ്ടെന്ന കണ്ടെത്തലുകളുമുണ്ട്.
മാധ്യമങ്ങള്‍ക്കും സാമൂഹിക ഇടപെടലുകള്‍ക്കും,കൗണ്‍സിലിംഗ് പോലെയുള്ള സംവിധാനങ്ങള്‍ക്കും ആത്മഹത്യ തടയുന്നതില്‍ പോസിറ്റീവ് ആയ രീതിയില്‍ വലിയ പങ്കു വഹിക്കാനുണ്ട്. വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത , ഒരു സമൂഹത്തിന്റെ സാംസ്‌കാരികപരവും , സാമ്പത്തിക പരവുമായ അപചയത്തിന്റെ സൂചനയാണ്.
അയര്‍ലണ്ട് പോലെയുള്ള ഒരു രാജ്യത്തിലെത്തുന്ന ഒരാള്‍ക്ക് ഇവിടെ പിടിച്ചു നില്‍ക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അത് പ്രയോജനപ്പെടുത്തുന്നതില്‍ ഇവിടെ എത്തിയവരില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുന്നുണ്ട്. സിറ്റിസണ്‍ഷിപ്പ് ലഭിച്ചവര്‍ പോലും പ്യൂപ്പാ സ്റ്റേജില്‍ കയറിയ നഴ്സിംഗ് ഹോമുകളിലെ ജോലികളില്‍ സംതൃപ്തരാണ് !. അതിനൊപ്പം തന്നെ , അടുത്ത തലമുറയെ പ്രതീക്ഷിച്ച്, സ്വപ്നം കാണാതെ എന്തെങ്കിലുമൊക്കെ ഇപ്പോള്‍ തന്നെ ചെയ്യാനുള്ള ,അവസരങ്ങളെ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ,ആത്മഹത്യകളും , ബാറിങ് ഓര്‍ഡറുകളും ,ഒളിച്ചോട്ടങ്ങളും തുടരുമെന്ന് ഉറപ്പാണ്…! ആരെയും പഴി ചാരിയിട്ട് കാര്യമില്ല.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.