head3
head1

നൂറ്റാണ്ടുകള്‍ പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രല്‍ യാഥാര്‍ത്ഥ്യമായി

ഡബ്ലിന്‍ : നൂറ്റാണ്ടുകള്‍ പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രല്‍ യാഥാര്‍ത്ഥ്യമായി.മാര്‍ല്‍ബറോ സ്ട്രീറ്റിലെ പ്രോ-കത്തീഡ്രല്‍ ഇനി മുതല്‍ സെന്റ് മേരീസ് കത്തീഡ്രല്‍ എന്നാകും അറിയപ്പെടുക. ലിയോ മാര്‍പ്പാപ്പയാണ് 500 വര്‍ഷത്തിന് ശേഷം സെന്റ് മേരീസ് കത്തീഡ്രലെന്ന നാമകരണം ചെയ്തത്.

സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനയ്ക്കിടെ, ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട്ട് ഫാരെല്‍, സെന്റ് മേരീസിനെ ഡബ്ലിന്‍ അതിരൂപതയുടെ കത്തീഡ്രല്‍ പള്ളിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉയര്‍ത്തിക്കാട്ടി.ഈ കത്തീഡ്രല്‍ എല്ലാവര്‍ക്കും സമാധാനത്തിന്റെ സ്ഥലമാകട്ടെയെന്ന് ബിഷപ്പ് പറഞ്ഞു.

ലാറ്റിന്‍ പദമായ ‘പ്രോ’ ടെമ്പോറില്‍ നിന്നാണ് ‘പ്രോ’ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.താല്‍ക്കാലികം എന്നാണര്‍ത്ഥം. 1825ല്‍ ഒരു താല്‍ക്കാലിക ക്രമീകരണമായാണ് ആര്‍ച്ച് ബിഷപ്പ് ജോണ്‍ തോമസ് ട്രോയ് ആണ് കത്തീഡ്രല്‍ നിര്‍മ്മിച്ചത്.

പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് നവീകരണ സമയത്ത് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് മിക്ക പള്ളി സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ഡബ്ലിനിലെ മുന്‍ കത്തോലിക്കാ കത്തീഡ്രലുകളായ ക്രൈസ്റ്റ് ചര്‍ച്ചും സെന്റ് പാട്രിക്സ് കത്തീഡ്രലും സഭയ്ക്ക് നഷ്ടമായിരുന്നു.താല്‍ക്കാലിക കത്തീഡ്രലായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ച സെന്റ് മേരീസ് പള്ളി പൂര്‍ത്തിയാകാന്‍ 300 വര്‍ഷങ്ങള്‍ വേണ്ടിവന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.