head3
head1

നീനയില്‍ വി.ഔസേപ്പിതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

നീന (കൗണ്ടി ടിപ്പററി): സാര്‍വത്രിക സഭയുടെയും,തൊഴിലാളികളുടെയും മധ്യസ്ഥനായ വി.ഔസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ നീനയില്‍ ഭക്തിസാന്ദ്രമായി കൊണ്ടാടി.

ഉച്ചയ്ക്ക് ഒരുമണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിച്ച്,തുടര്‍ന്ന് നൊവേന,ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാന,ഊട്ടു നേര്‍ച്ച എന്നിവയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ അവസാനിച്ചു.

നീനാ ഇടവകയിലെ വൈദികരായ ഫാ.റെക്‌സന്‍ ചുള്ളിക്കല്‍,ഫാ.ജോഫിന്‍ ജോസ് എന്നിവരുടെ കാര്‍മികത്വത്തിലാണ് തിരുനാള്‍ കര്‍മങ്ങള്‍ നടന്നത്.

വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രതീകമായ വി.ഔസേപ്പിതാവിന്റെ തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍,നീനയില്‍ നിന്നും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേര്‍ നീനയില്‍ എത്തിയിരുന്നു.

വാര്‍ത്ത: ജോബി മാനുവല്‍

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.