അയര്‍ലണ്ടിലെ പ്രധാനമന്ത്രിയും, മുഴുവന്‍ മന്ത്രിസഭാംഗങ്ങളും സെല്‍ഫ് ഐസൊലേഷനില്‍ ,ആരോഗ്യ മന്ത്രി അടക്കം ഏതാനം മന്ത്രിമാര്‍ക്ക് കോവിഡ് പരിശോധന നടത്തി
ഡബ്ലിന്‍: ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണെല്ലിയ്ക്ക് കോവിഡ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് അയര്‍ലണ്ടിലെ പ്രധാനമന്ത്രിയും.ഉപ പ്രധാനമന്ത്രിയും അടക്കമുള്ള മന്ത്രിസഭാംഗംങ്ങളെല്ലാം സൂക്ഷ്മനിരീക്ഷണത്തിലായി.
ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റൊണാന്‍ ഗ്ലിന്‍ ഇന്നലെ മന്ത്രിസഭാംഗങ്ങളെ സന്ദര്‍ശിച്ചതിനാല്‍ അദ്ദേഹത്തിന്റെ നീക്കങ്ങളും നിയന്ത്രണത്തിലാണ് .
ഇന്നത്തെ യോഗത്തിന് ശേഷം ഡയല്‍ അനിശ്ചിത കാലത്തേയ്ക്ക് യോഗം പിരിയുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രി ഇന്നുച്ചയ്ക്കാണ് അസ്വസ്ഥതയും ,കോവിഡ് ലക്ഷണങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജി പിയെ ബന്ധപ്പെട്ടത്.ഉടന്‍ തന്നെ ടെസ്റ്റ് നടത്തി.ഫലം എത്തിയിട്ടില്ലെങ്കിലും ആരോഗ്യമന്ത്രിയ്ക്ക് കോവിഡ് ബാധിച്ചു എന്ന അഭ്യൂഹം ശക്തമാണ്.
അതേസമയം, യൂറോപ്യന്‍ അഫയേഴ്സ് സഹമന്ത്രി തോമസ് ബൈര്‍ണ്‍ ഇതിനകം കോവിഡ് സ്ഥിരീകരിച്ച് ക്വറന്റൈനില്‍ പ്രവേശിച്ചു..കഴിഞ്ഞ ഏതാനം ദിവസങ്ങളായി അദ്ദേഹം അസുഖബാധിതനായിരുന്നു.
ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും ഗ്രീന്‍ പാര്‍ട്ടി നേതാവുമായ എയ്മന്‍ റിയാന്റെ ഒരു കുടുംബാംഗം കോവിഡ് ടെസ്റ്റ് നടത്തിനാല്‍ അദ്ദേഹവും ഇന്നലെ തന്നെ ഐസൊലേഷനില്‍ ആയിരുന്നു.
സെല്‍ഫ് ഐസൊലേഷനിലേയ്ക്ക് പ്രവേശിക്കുന്ന മന്ത്രിസഭാംഗങ്ങള്‍ യാത്രകള്‍ ഒഴിവാക്കുമെങ്കിലും, ഓഫീസ് കാര്യങ്ങള്‍ പതിവ് പോലെ വീടുകളില്‍ ഇരുന്ന് നിര്‍വ്വഹിക്കും .
വൈകികിട്ടിയത്
ഇന്ന് രാത്രി വൈകി ആരോഗ്യമന്ത്രിയ്ക്ക് കോവിഡ് നെഗറ്റീവാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതോടെ മന്ത്രിസഭാംഗങ്ങള്‍ക്ക് സെല്ഫ് ഐസൊലേഷനും അവസാനിപ്പിക്കാനാവും.
ഇന്ന് പുതിയതായി 357 പേര്‍ക്കാണ് അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്.മൂന്ന് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.ഇന്ന് രോഗം ബാധിച്ചവരില്‍ ഇരുനൂറിലേറെ പേരും ഡബ്ലിനില്‍ നിന്നുള്ളവരാണ്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.