മുള്ളിംഗാര്‍ : നാട്ടില്‍ നിന്നും കുടുംബത്തോടൊപ്പം പുതുതായി അയര്‍ലണ്ടിലെത്തുന്ന കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം ഉറപ്പുവരുത്തണമെന്നുള്ള ആവശ്യം ശക്തമാവുന്നു.പുതുതായി അയര്‍ലണ്ടില്‍ എത്തുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാത്ത സ്ഥിതി ഇപ്പോഴും തുടരുകയാണ്. അടുത്ത അദ്ധ്യായന വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് പല വിദ്യാര്‍ത്ഥികള്‍ക്കും ഉള്ളത്.ഇക്കാര്യത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തര നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് മീത്ത് ഇന്ത്യന്‍ അസോസിയേഷന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
പ്രവാസികള്‍ ആയി മരിക്കുന്ന ആളുകളുടെ മൃതശരീരം അവരുടെ ജന്മനാട്ടില്‍ എത്തിക്കാന്‍ വേണ്ട സാമ്പത്തിക സഹായവും, നിയമ സഹായവും ഉറപ്പു വരുത്താനായുള്ള സംവിധാനങ്ങള്‍ ചെയ്യണമെന്നും,അയര്‍ലണ്ടില്‍ (Dublin)നിന്നും കൊച്ചി വിമാന സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും വെസ്റ്റ് മീത്ത് ഇന്ത്യന്‍ അസോസിയേഷന്‍ (വോയിസ് ഓഫ് മുള്ളിംഗാര്‍) സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.