head1
head3

പണം പിന്‍വലിക്കുന്നതിനും അന്താരാഷ്ട്ര കൈമാറ്റത്തിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തി ‘റെവലൂട്ട്’

ഡബ്ലിന്‍ : എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും അന്താരാഷ്ട്ര കൈമാറ്റത്തിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തി  ‘റെവലൂട്ടിന്റെ ‘ക്രൂരത’. തല്‍ക്ഷണ പണമിടപാടുകളിലൂടെ  ‘റെവലൂ’ട്ടിലേയ്ക്കെത്തിയ 1.2 ദശലക്ഷം ഉപഭോക്താക്കളെയെല്ലാം നിരാശരാക്കുന്നതാണ് കമ്പനിയുടെ ഈ ഫീസ് വര്‍ധന.

കഴിഞ്ഞ നവംബറില്‍ വിദേശ ഇടപാടുകള്‍ക്കുള്ള ഫീസും വര്‍ധിപ്പിച്ചിരുന്നു.ദൈനംദിന ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ചെലവുകുറച്ചും സാധ്യമാകുമെന്നത് കൊണ്ടാണ് സാമ്പത്തിക ഇടപാടുകള്‍ക്കായി ആളുകള്‍ കൂട്ടത്തോടെ ‘റെവലൂട്ടിനെ ആശ്രയിച്ചത്.ഇപ്പോഴത്തെ വര്‍ധനയില്‍ അന്തം വിട്ടിരിക്കുന്ന ഉപഭോക്താക്കള്‍ ‘കുന്തം വിഴുങ്ങേണ്ടി’ വരുമോയെന്ന ആശങ്കയിലാണ്.



പണം ചെവലിടുന്നതിനെ കൂടുതല്‍ ചെലവുണ്ടാക്കുന്നതാണ്  ‘റെവലൂട്ട്’ന്റെ നടപടിയെന്നാണ് ഉപഭോക്താക്കളുടെ പക്ഷം.എതിരാളിയായ എന്‍26 അവതരിപ്പിച്ചതിന് സമാനമാണ് മാറ്റങ്ങളാണ് ‘റെവലൂട്ട്’ വരുത്തിയിരിക്കുന്നത്.ബാങ്കുകളെയെക്കെ കൈവിട്ട് ന്യൂജെന്‍ കാര്‍ഡുകള്‍ക്ക് പിന്നാലെ പോയരൊക്കെ ‘വള്ളി പിടിച്ച പോലെ ആയിരിക്കുകയാണ് കാര്യങ്ങള്‍.

ഏപ്രില്‍ 9 മുതല്‍, സ്റ്റാന്‍ഡേര്‍ഡ് റിവോള്‍ട്ട് അക്കൗണ്ട് ഉപയോഗിക്കുന്ന ആളുകള്‍ക്കുള്ള സൗജന്യ പ്രതിമാസ എടിഎം പിന്‍വലിക്കലുകള്‍ക്ക് പരിധിവരും.സ്റ്റാന്‍ഡേര്‍ഡ് പ്ലാനില്‍ സൗജന്യ പ്രതിമാസ എടിഎം പിന്‍വലിക്കലിന് നിലവിലെ പരിധി 200 യൂറോയാണ്.ഇതിനുശേഷം, പിന്‍വലിക്കുന്ന തുകയുടെ 2 ശതമാനം തുകയാണ് ഫീസായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.

സൗജന്യ അലവന്‍സ് പരിധി തീര്‍ന്നു കഴിഞ്ഞാല്‍ മിനിമം ഫീസ് നിശ്ചയിക്കുന്നതിനും പദ്ധതിയുണ്ട്.200യൂറോയെന്ന പ്രതിമാസ പരിധി നിലനില്‍ക്കുമെങ്കിലും സൗജന്യ എടിഎം പിന്‍വലിക്കലുകളുടെ എണ്ണം അഞ്ചായി ചുരുങ്ങും.ഈ പരിധി വിട്ടാല്‍, പിന്നീട് ഫീസ് അടയ്ക്കാന്‍ തുടങ്ങണം.ഈ രണ്ട് പരിധികളും സ്വതന്ത്രമായാണ് ബാധകമാക്കിയിരിക്കുന്നത്.

ഇതിനര്‍ത്ഥം ഉപഭോക്താക്കള്‍ ഒരു പരിധിയിലെത്തിയാലുടന്‍ തന്നെ ഫീസ് അടയ്ക്കാന്‍ തുടങ്ങേണ്ടി വരുമെന്നതാണ്. ഫീസ് 2 ശതമാനം ആയി തുടരുമ്പോഴും കുറഞ്ഞത് ഒരു യൂറോയെങ്കിലും ഫീസ് നല്‍കേണ്ടി വരുമെന്ന് ഉപഭോക്താക്കള്‍ പറയുന്നു.



പ്ലസ്, പ്രീമിയം, മെറ്റല്‍ പ്ലാനുകളില്‍ ഫീസ് രഹിതമായ പിന്‍വലിക്കലുകളുടെ എണ്ണം പരിമിതപ്പെടുത്തില്ലെന്ന്  ‘റെവലൂട്ട്’ അറിയിച്ചു. എന്നാല്‍ ഓരോ പിന്‍വലിക്കലിനും കുറഞ്ഞത് ഒരു യൂറോ നിരക്കില്‍ ഫീസ് അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.സെപ (സിംഗിള്‍ യൂറോ പേയ്‌മെന്റ് ഏരിയ) പ്രദേശത്തും യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലുമുള്ള രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര പണ കൈമാറ്റം സൗജന്യമായി തുടരും.

ക്രോസ്-ബോര്‍ഡര്‍, സ്വിഫ്റ്റ് ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ ഫീസ് 30 സി മുതല്‍ 5യൂറോ വരെയാണ്. എത്രമാത്രം കൈമാറ്റം ചെയ്യപ്പെടുന്നു, എവിടേയ്ക്കാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇത് ബാധകമാവുകയെന്നും ‘റെവലൂട്ട്’ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

Comments are closed.