ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ വാരാന്ത്യം മഴയില്‍ മുങ്ങുമെന്ന് മെറ്റ് ഏറാന്‍.
അടുത്തയാഴ്ചത്തെ കാലാവസ്ഥയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് രാജ്യമാകെ യെല്ലോ അലെര്‍ട്ടാണ് മെറ്റ് ഏറാന്‍ നല്‍കുന്നത്.
ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത
ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി.കണക്ട് , അള്‍സ്റ്റര്‍, നോര്‍ത്ത് ലെയ്ന്‍സ്റ്റര്‍, നോര്‍ത്ത് മണ്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ ഹെയില്‍സ്റ്റോണ്‍ വീഴ്ചയ്ക്കും സാധ്യതയുണ്ട്. നീണ്ട മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിനും ഡ്രൈവിംഗ് അപകടങ്ങള്‍ക്കുമെതിരെയും മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി.
വടക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ ശനിയാഴ്ച രാത്രിയില്‍ വ്യാപകമായി ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.അതേസമയം തെക്കും തെക്കു കിഴക്കും വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
നാളെയും സമാനമായ കാലാവസ്ഥയായിരിക്കുമെന്ന് നിരീക്ഷണം പറയുന്നു.രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതി ശക്തമായ മഴ പ്രതീക്ഷിക്കാം.
രാവിലെയും ഉച്ചയ്ക്കുമായി മണ്‍സ്റ്ററിലും തെക്കന്‍ ലെയ്ന്‍സ്റ്ററിലുമായിരിക്കും കൂടുതല്‍ മഴയും പെയ്യുക. എന്നിരുന്നാലും മിഡ് ലാന്റില്‍ വരണ്ട കാലാവസ്ഥയായിരിക്കും.അങ്ങിങ്ങ് മഴയും ചിലയിടത്ത് ചൂടും പ്രതീക്ഷിക്കാം.
നാളെയും ചിലയിടങ്ങളില്‍ മഴ
ഞായറാഴ്ച ചൂട് കൂടാന്‍ സാധ്യതയുണ്ട്. പകല്‍ സമയം 16 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില. ലെയിന്‍സ്റ്ററിലായിരിക്കും ഏറ്റവും ചൂടുള്ള കാലാവസ്ഥ.പിന്നീട് പടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കാം.വടക്കും വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും നാളെ രാത്രിയിലും 10 മുതല്‍ 13ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുണ്ടാകും. മറ്റിടങ്ങളില്‍ അങ്ങിങ്ങ് നേരിയ തോതിലാണെങ്കിലും മഴയ്ക്കും സാധ്യതയുണ്ട്.
വാരാദ്യം മഴ കുറയും
ആഴ്ചയുടെ തുടക്കത്തില്‍, അതിരാവിലെയും വൈകുന്നേരവും 17 ഡിഗ്രി സെല്‍ഷ്യസിനും 21 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. മഴയിലും ചെറിയ മാറ്റങ്ങളുണ്ടാകും.ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അങ്ങിങ്ങ് മഴയുണ്ടാകുമെങ്കിലും സൂര്യസാന്നിധ്യവും കാണുന്നുണ്ട്.എന്നാല്‍ വൈകുന്നേരത്തോടെ അറ്റ്ലാന്റിക്കില്‍ നിന്ന് മറ്റൊരു ബാന്‍ഡ് മഴയെത്തുമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.അത് രാത്രിയില്‍ ശക്തമായ മഴ തുടരുന്നതിന് കാരണമാകും.
ബുധനാഴ്ച ചൂടും മിതമായ തെക്കന്‍ കാറ്റും പ്രതീക്ഷിക്കാം. പടിഞ്ഞാറ് 16ഡിഗ്രിയ്ക്കും കിഴക്ക് 20ഡിഗ്രിയ്ക്കും ഇടയിലായിരിക്കും പകല്‍ സമയത്തെ ഉയര്‍ന്ന താപനില. പരക്കെ മഴയ്ക്കും സാധ്യതയുണ്ട്.എന്നിരുന്നാലും അടുത്ത ആഴ്ചയിലെ മൊത്തത്തിലുള്ള കാലാവസ്ഥാ ചിത്രം അവ്യക്തമാണെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി. വ്യാഴാഴ്ച കാറ്റും ചൂടും നിറഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. പകല്‍സമയത്ത് 16നും 20നും ഇടയിലായിരിക്കും താപനില.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക


Comments are closed.