ഡബ്ലിന്‍ :കനത്ത മഴയെ മുന്‍നിര്‍ത്തി മെറ്റ് ഏറാന്‍ രാജ്യത്തെ എട്ട് കൗണ്ടികളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തേ കോര്‍ക്ക്, കെറി കൗണ്ടികള്‍ക്ക് യെല്ലോ അലേര്‍ട്ട് ബാധകമാക്കിയിരുന്നു.ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഈ അലേര്‍ട്ട് പ്രാബല്യത്തിലുണ്ടാവുക.
കാര്‍ലോ, കില്‍കെന്നി, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫോര്‍ഡ്, വിക്ലോ കൗണ്ടികളില്‍ പുലര്‍ച്ചെ രണ്ട് മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയാകും മുന്നറിയിപ്പ് ബാധകമാവുക.കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രാദേശിക വെള്ളപ്പൊക്കം, യാത്രാ തടസ്സങ്ങള്‍, മോശം ദൃശ്യപരത എന്നിവയുണ്ടായേക്കാമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

