ഡബ്ലിന്‍: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായുള്ള എല്ലാ അപേക്ഷകളുടെയും പ്രോസസ്സിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വിദേശകാര്യ വകുപ്പ്.
ലെവല്‍ 5 നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതിന് ശേഷമേ ഇനി പാസ്പോര്‍ട്ട് അപേക്ഷകളും,പുതുക്കലും സാധ്യമാവുകയുള്ളു.
പാസ്പോര്‍ട്ട് സേവനവിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍,വീടുകളിലിരുന്ന് ജോലി ചെയ്യുകയായതിനാല്‍ അപേക്ഷാര്‍ത്ഥികളുടെ സ്വകാര്യവും വ്യക്തിഗതവുമായ ഡാറ്റയിലേക്ക് പ്രവേശനമില്ലെന്നും അതിനാല്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ വിദൂരമായി പ്രോസസ്സ് ചെയ്യാന്‍ കഴിയില്ലെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.
പാസ്പോര്‍ട്ട് സേവന ജീവനക്കാരെ തല്‍ക്കാലം മറ്റ് റോളുകളിലേക്ക് നിയമിച്ചു.
എന്നിരുന്നാലും, വിദേശത്ത് മരണമോ അസുഖമോ വൈദ്യചികിത്സയോ ഉള്‍പ്പെടെയുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളില്‍ നല്‍കുന്ന ‘ സെയിം ഡേ’ സര്‍വീസ് തുടരുന്നതാണ്.
വിദേശത്ത് താമസിക്കുന്ന ഐറിഷ് പൗരന്മാര്‍ക്ക് നല്‍കുന്നഅടിയന്തര സേവന സൗകര്യങ്ങളും തുടരും.ഈ അപേക്ഷകര്‍ക്ക് അവരുടെ പ്രാദേശിക ഐറിഷ് എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം.
ലെവല്‍ 4 ലേയ്ക്ക് നീങ്ങുന്ന മുറയ്ക്ക് പാസ്പോര്‍ട്ടുകളുടെ സാധാരണ പ്രോസസ്സിംഗ് പുനരാരംഭിക്കുമെന്ന് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു.നിലവില്‍ ഏപ്രില്‍ 12 വരെ ലെവല്‍ 5 തുടരും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒരു പക്ഷെ ഈ കാലാവധി നീണ്ടേക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ലെവല്‍ 4 ലേയ്ക്ക് മടങ്ങിയ ശേഷംആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ബാക്ക് ലോഗ് അപേക്ഷകളിന്‍മേല്‍ തീരുമാനം ഉണ്ടാവുമെന്നും വിദേശകാര്യ വകുപ്പ് പ്രതീക്ഷിക്കുന്നു.
കോവിഡ് മരണസംഖ്യ കുറയുന്നു..
കോവിഡ് -19 മായി ബന്ധപ്പെട്ട 26 മരണങ്ങളെ ഇന്നുണ്ടായുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിപ്പില്‍ പറയുന്നു.
58 മുതല്‍ 98 വരെ പ്രായമുള്ളവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ശരാശരി പ്രായം 81.
ഇതോടെ അയര്‍ലന്‍ഡിലെ ആകെ മരണസംഖ്യ4,135 ആയുയര്‍ന്നു.
വൈറസ് ബാധിച്ച 988 കേസുകളും ഇന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇതോടെ 214,378 ആയി.
Comments are closed.