ഡബ്ലിന്‍ : ജറുസലേം തെരുവീഥികളില്‍ നാഥന് സ്തുതിപാടി മാനവരൊന്നായി അണിനിരന്ന മഹോത്സവത്തിന്റെ ഓര്‍മ്മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹം നാളെ ഓശാനതിരുന്നാള്‍ കൊണ്ടാടുന്നു.
അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളിലെ ക്രിസ്തീയ വിശ്വാസികളും, ഇടവകാ സമൂഹങ്ങളും ഓശാന തിരുന്നാളിനൊരുങ്ങി.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന ഓശാന ശുശ്രൂഷകളുടെ സമയക്രമം ഇനി പറയും പ്രകാരമാണ്.
സീറോ മലങ്കര കത്തോലിക്കാ സഭാ:
അയര്‍ലണ്ടിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആഭുഖ്യത്തില്‍ ഡബ്ലിന്‍,കോര്‍ക്ക്, ഗോല്‍വേ സെന്ററുകളില്‍ ഓശാന ശുശ്രുഷകള്‍ നാളെ (ഞായറാഴ്ച) നടത്തപ്പെടും.
കോര്‍ക്ക് ബാലിവോലെ സെന്റ് ഒലിവേഴ്‌സ് പള്ളിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കും, ഗോള്‍വേയിലെ ഫോസ്റ്റര്‍ സ്ട്രീറ്റിലെ സെന്റ് പാട്രിക്‌സ് മാസ് സെന്ററില്‍ 2.30 നും വിശുദ്ധ കുര്‍ബാനയും ഓശാനയുടെ തിരുക്കര്‍മങ്ങള്‍ നടത്തപ്പെടും.
ഡബ്ലിന്‍ റൗളയിലെ ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരിയുടെ ദേവാലയത്തിലാണ് സീറോ മലങ്കര സഭയുടെ ഡബ്ലിനിലെ ഓശാനതിരുനാളാഘോഷം നടത്തപ്പെടുക. ഉച്ചയ്ക്ക് 1.30 ന് ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.
വിവിധ സ്ഥലങ്ങളിലെ ശുശ്രൂഷകള്‍ക്ക് ഫാ.ചെറിയാന്‍ തഴമണ്‍, ഫാ. ഷിനു അങ്ങാടിയില്‍ , ഫാ ജിജോ ആശാരി പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
സീറോ മലബാര്‍ സഭയുടെ മുപ്പതോളം കേന്ദ്രങ്ങളില്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍
അയര്‍ലണ്ടിലെ മുപ്പതോളം കേന്ദ്രങ്ങളിലായി സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഓശാനയുടെ ശുശ്രൂഷകള്‍ നടത്തപ്പെടും.
വാട്ടര്‍ഫോര്‍ഡ് ന്യൂ ടൗണിലെ സെന്റ് ജോസഫ് ആന്‍ഡ് സെന്റ് ബെനില്‍ഡസ് ചര്‍ച്ചില്‍ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നാളെ വൈകിട്ട് 3.30 ന് ആരംഭിക്കും.
ലൂക്കന്‍ : ലൂക്കന്‍ ചര്‍ച്ച് ഓഫ് ഡിവൈന്‍ മേഴ്സിയില്‍ നാളെ രാവിലെ 7.30.
ലെക്സിലിപ് : കോണ്‍ഫെ സെന്റ് ചാള്‍സ് ബോറോമിയോ ചര്‍ച്ച് വൈകിട്ട് 4.30.
ഫിബ്‌സ് ബോറോ : ഔര്‍ ലേഡി ഓഫ് വിക്ടറീസ് കത്തോലിക് ചര്‍ച്ച്,ഗ്ലാസ്നെവിന്‍ രാവിലെ 8 മണി
ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ : ഹണ്ട്സ് ടൗണ്‍ ചര്‍ച്ച് ഓഫ് ദി സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് പള്ളി : രാവിലെ 9 മണി
ഇഞ്ചിക്കോര്‍ (റിയോള്‍ട്ട ) : ഔര്‍ ലേഡി ഓഫ് റോസറി ഓഫ് ഫാത്തിമ ദേവാലയം : രാവിലെ 11.30
നാവന്‍ : ചര്‍ച്ച് ഓഫ് ദി അസ്സംപ്ഷന്‍ ഓഫ് ഔവര്‍ ലേഡി, വാള്‍ട്ടേഴ്സ് ടൗണ്‍ : രാവിലെ11.30
താല : ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റെര്‍ കെയ്റിന്‍ : ഉച്ചയ്ക്ക് 12.00
ബ്രേ : സെന്റ് ഫെര്‍ഗല്‍സ് കത്തോലിക് ചര്‍ച്ച് ,കിലര്‍ണി റോഡ് ,ബ്രേ ഉച്ചകഴിഞ്ഞ് 2.00
ദ്രോഗഡ : ഔര്‍ലേഡി ഓഫ് ലോര്‍ഡ്സ് ചര്‍ച്ച് ദ്രോഗഡ : ഉച്ചകഴിഞ്ഞ് 2.00
അത്തയി : സെന്റ് മീഹോള്‍സ് ദി ആര്‍ച്ച് എയ്ഞ്ചല്‍ ചര്‍ച്ച് അത്തയി : ഉച്ചകഴിഞ്ഞ് 2.30
സ്വോര്‍ഡ്സ് : സെന്റ് ഫിനിയന്‍സ് ചര്‍ച്ച് റിവര്‍വാലി ഉച്ചകഴിഞ്ഞ് 2.30
ബ്യൂമോണ്ട് : ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ബ്യൂമോണ്ട് ഉച്ചകഴിഞ്ഞ് 3.45
ബ്ലാക്ക് റോക്ക് : ചര്‍ച്ച് ഓഫ് ദ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ്, ന്യൂ ടൗൺ പാര്‍ക്ക് വൈകീട്ട് 5.00
ഡണ്ടാള്‍ക്ക് സെന്റ് ജോസഫ്സ് ചര്‍ച്ച് കാസില്‍ടൗണ്‍ വൈകീട്ട് 5.30
കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിലെ ഓശാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ നാളെ ഡെന്നെഹൈസ് ക്രോസ് പാരീഷ് ചര്‍ച്ചില്‍ വൈകിട്ട് 4 മണിക്ക് ആരംഭിക്കും.തുടര്‍ന്ന് വിശുദ്ധ കുര്‍ബാന
ഗോള്‍വേ : ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിലെ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ നാളെ ഉച്ചകഴിഞ്ഞ് 3 .30 ന് ആരംഭിക്കും.സെന്റ് ജെയിംസ് റോഡിലെ ഹോളി ഫാമിലി പള്ളിയിൽ വെച്ചാണ് ശുശ്രൂഷകൾ നടത്തപ്പെടുക.
ലീമെറിക്ക് :സീറോ മലബാര്‍ ചര്‍ച്ചിന്റെ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നാളെ ഉച്ചയ്ക്ക് 2.30 ന് ഡൂറഡോയില്‍ സെന്റ് പോള്‍സ് ചര്‍ച്ചില്‍ ആരംഭിക്കും.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിലുള്ള യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ ഇന്നും നാളെയുമായി ഓശാന തിരുനാള്‍ ആചരിക്കും.അയര്‍ലണ്ട് പാട്രിയര്‍ക്കല്‍ വികാരിയേറ്റിലെ ഹാശാ ആഴ്ച ശുശ്രുഷകള്‍ക്ക് ഇടവക മെത്രാപ്പോലിത്ത അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനി നേതൃത്വം നല്‍കും.
ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഓശാനയുടെ ശുശ്രൂഷകള്‍ നാളെ രാവിലെ 8.30 ന് ആരംഭിക്കും. റാത്ത് മൈന്‍സിലെ സെന്റ് മേരീസ് കോളജ് ചാപ്പലിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുക.
കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാനയുടെ ശുശ്രൂഷകള്‍ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും.
ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ റവ ഡോ. ജോര്‍ജ്ജ് അഗസ്റ്റ്യന്‍ നയിക്കുന്ന കഷ്ടാനുഭവ വാര ഒരുക്കധ്യാനം നടത്തപ്പെടും.
ഡബ്ലിന്‍ സി എസ് ഐ കോണ്‍ഗ്രിഗേഷന്‍
ഡബ്ലിന്‍ സി എസ് ഐ കോണ്‍ഗ്രിഗേഷനില്‍ ഓശാന തിരുന്നാള്‍ ആഘോഷം നാളെ നടത്തപ്പെടും. ഡബ്ലിന്‍ ഡോണോര്‍ അവന്യുവിലെ സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജെയിംസ് ചര്‍ച്ചില്‍ വൈകിട്ട് 3 മണിക്ക് നടത്തപെടുന്ന ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജെനു ജോണ്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
ഡബ്ലിന്‍: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള ഓശാന ഞായറാഴ്ച്ചത്തെ ശുശ്രൂഷകള്‍ നാളെ രാവിലെ 8.30 ന് ഡബ്ലിന്‍ സിറ്റി സെന്ററിലെ അപ്പര്‍ ഓ കോണല്‍ സ്ട്രീറ്റിലുള്ള ( Cathal Burgh street) ദേവാലയത്തില്‍ നടത്തപ്പെടും.
ലൂക്കന്‍ വില്ലേജിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അടക്കമുള്ള അയര്‍ലണ്ടിലെ എല്ലാ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ദേവാലയങ്ങളിലും നാളെ ഓശാനയുടെ ശുശ്രൂഷകള്‍ നടത്തപ്പെടും.
കോര്‍ക്ക് : കോര്‍ക്കില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഓശാനത്തിരുനാള്‍ ആഘോഷങ്ങള്‍ ഇന്ന് നടത്തപ്പെടും.രാവിലെ 9.30 ന് ഡഗ്ലസിലെ കാനന്‍ പാഖം ഹാളില്‍ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് ഫാ. അനീഷ് ജോണ്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ലീമെറിക്ക് : ലീമെറിക്കിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓശാനയുടെ ശുശ്രൂഷകള്‍ ഇന്ന് മണ്‍ഗ്രെറ്റ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 2.30 മണിക്ക് ആരംഭിക്കും. ഫാ അനു മാത്യു ,ഫാ. യാക്കൂബ് OIC എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വാട്ടര്‍ഫോര്‍ഡ് : സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നാളെ രാവിലെ 9 മണിക്ക് മൗണ്ട് സിയോണ്‍ എഡ്മണ്ട് റൈസ് ചാപ്പലില്‍ ആരംഭിക്കും. വികാരി ഫാ. അനു ജോര്‍ജ്ജ് നേതൃത്വം നല്‍കും.
ഗോള്‍വേ : ഗോള്‍വേ ഇന്ത്യന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഓശാന തിരുനാള്‍ ഇന്നാണ് .ബുള്ളൗണ്‍ സെന്റ് പാട്രിക്‌സ് ചര്‍ച്ചില്‍ രാവിലെ 10 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും.
ടിപ്പററി സെന്റ് കുര്യാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍ ഏപ്രില്‍ 13 മുതല്‍ 19 വരെ.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ ആദ്യ സ്വന്ത ഇടവകയായ സെന്റ് കുര്യാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പ്രഥമ ഹാശാ ആഴ്ച ശുശ്രുഷകള്‍ ഏപ്രില്‍ മാസം പതിമൂന്നാം തീയതി ഓശാന ഞായറാഴ്ച ശുശ്രൂഷകളോടു കൂടി ആരംഭിക്കും.ഈ വര്‍ഷത്തെ ഹാശാ ആഴ്ചശുശ്രുഷകള്‍ക്ക് വികാരി ഫാ.നൈനാന്‍ പി കുരിയാക്കോസ് , ഫാ. യാക്കൂബ് OIC എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.
കര്‍ത്താവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകള്‍ പതിമൂന്നാം തീയതി ഞായറാഴ്ച രാവിലെ 9:00 മുതല്‍ സെയിന്റ് കുര്യാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തപ്പെടും
മാര്‍ത്തോമാ ചര്‍ച്ച്
അയര്‍ലണ്ടിലെ മാര്‍ത്തോമാ ദേവാലയങ്ങളിലും ഓശാനയുടെ ശുശ്രൂഷകള്‍ ഇന്നും നാളെയുമായി നടത്തപ്പെടും.
ഡബ്ലിന്‍ സൗത്ത് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്റെ ഗ്രേസ് ടൗണിലെ നസ്റീന്‍ കമ്യുണിറ്റി ചര്‍ച്ചിലെ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് 4.30 ന് ആരംഭിക്കും.വികാരി ഫാ. സ്റ്റാന്‍ലി മാത്യു ജോണ്‍ ശുശ്രൂഷകള്‍ നയിക്കും.
ഡബ്ലിന്‍ താലയിലെ സെന്റ് മേല്‍റൂയന്‍സ് ചര്‍ച്ചില്‍ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക.വികാരി റവ.വര്‍ഗീസ് കോശി മുഖ്യ കാര്‍മികത്വം വഹിക്കും.
ക്‌നാനായ യാക്കോബായ ചര്‍ച്ചില്‍ ഓശാന തിരുനാള്‍ ഇന്ന്
അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ചിലെ ഓശാന തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 10 മണിക്ക് ഡബ്ലിന്‍ 20 യിലെ മനോര്‍ പാര്‍ക്ക് സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂളിലാണ് ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.