ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പെരുമഴ പെയ്യുന്ന ദിവസങ്ങളായിരിക്കും വാരാന്ത്യത്തിലെന്ന് തുടർച്ചയായ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം.രാജ്യത്തെ ഡബ്ലിന്‍, വെക്സ്ഫോര്‍ഡ്, വിക്ലോ കൗണ്ടികളില്‍ ഇന്ന് മെറ്റ് ഏറാന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
വലിയ തോതില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ യാത്ര അപകടകരമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ശനിയാഴ്ച രാവിലെ 11 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും.സമീപദിവസങ്ങളിലെ ഏറ്റവും ശക്തമായ മഴയായിരിക്കും ഇന്നെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.മന്‍സ്റ്റര്‍, ലെയ്ന്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ പെയ്യുമെന്നും നിരീക്ഷകന്‍ പറഞ്ഞു.
തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്നാകും മഴയെത്തുക.കിഴക്കന്‍ തീരദേശ കൗണ്ടികളില്‍, പ്രത്യേകിച്ച് ഡബ്ലിന്‍, വിക്ലോ, വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ പെരുമഴ പെയ്യുമെന്ന് നിരീക്ഷകന്‍ പറഞ്ഞു.ഉയര്‍ന്ന പ്രദേശങ്ങളിലും ശക്തമായ മഴയും തുറന്ന സ്ഥലങ്ങളില്‍ വന്‍ തോതില്‍ വെള്ളക്കെട്ടുമുണ്ടാകുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.
മന്‍സ്റ്റര്‍, കിഴക്കന്‍ ലെനിസ്റ്റര്‍ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ മഴ മുന്നറിയിപ്പുണ്ടെന്നും നിരീക്ഷകന്‍ പറഞ്ഞു.ശക്തമായ കാറ്റുണ്ടാകുമെങ്കിലും അത് പ്രശ്നമാകില്ല.എന്നിരുന്നാലും മൊത്തത്തിലുള്ള അപകടകരമായ സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് നിരീക്ഷകന്‍ പറഞ്ഞു.
യെല്ലോ വിന്‍ഡ് അലേര്‍ട്ടും
ഡബ്ലിന്‍, ലൂത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 4 മണി വരെ ശക്തമായ വടക്കുകിഴക്കന്‍ കാറ്റ് മുന്‍ നിര്‍ത്തി യെല്ലോ വിന്‍ഡ് അലേര്‍ട്ടുമുണ്ടാകും.
13 കൗണ്ടികളില്‍ രണ്ട് വ്യത്യസ്ത യെല്ലോ മഴ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചു.ആദ്യത്തേത് ഇന്ന് രാവിലെ 9 മണിക്ക് പ്രാബല്യത്തില്‍ വരും, കോര്‍ക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവ ഉള്‍പ്പെടുന്നു, ശനിയാഴ്ച രാവിലെ 9 മണി വരെ ഇത് പ്രവര്‍ത്തിക്കും.രണ്ടാമത്തേത് ഇന്ന് രാവിലെ 11 മണി മുതല്‍ ശനിയാഴ്ച രാവിലെ 11 മണി വരെ കാര്‍ലോ, ഡബ്ലിന്‍, കില്‍ഡെയര്‍, കില്‍കെന്നി, ലൂത്ത്, മീത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളിലുമുണ്ടാകും .
നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് യോഗം ചേര്‍ന്നു
സ്ഥിതി വിലയിരുത്താന്‍ നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഇന്നലെ വൈകുന്നേരം യോഗം ചേര്‍ന്നു.എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് തെക്ക്, കിഴക്ക് ലെയ്ന്‍സ്റ്ററിലും മുന്‍സ്റ്ററിലുടനീളം വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് എന്‍ ഡി എഫ് ഇ എം അറിയിപ്പിൽ പറയുന്നു .കര്‍ഷകര്‍ നദീതടങ്ങളില്‍ നിന്ന് മൃഗങ്ങളെ മാറ്റണമെന്ന് വിക്ലോയിലെ ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.പടിഞ്ഞാറന്‍ വിക്ലോയിലെ അവോണ്‍മോര്‍ നദിയിലും വെക്‌സ്‌ഫോര്‍ഡിലെ സ്ലാനി നദിയിലും വെള്ളപ്പൊക്കം തുടരുമെന്നും നിരീക്ഷകന്‍ മുന്നറിയിപ്പ് നൽകി
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ സീനിയര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ഡേവിഡ് മാര്‍ട്ടിന്‍ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ റോഡ് ഉപയോക്താക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആര്‍ എസ് എ ഉപദേശിച്ചു.പ്രതികൂല കാലാവസ്ഥാ പ്രശ്നങ്ങളെ നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

