head1
head3

പഴയ പള്ളി വാങ്ങാം…. വെറും രണ്ടര ലക്ഷം യൂറോ മാത്രം !

ഡബ്ലിന്‍ : കാഴ്ചയ്ക്ക് ഏറെ വ്യത്യസ്തമായ പഴയ ഡബ്ലിന്‍ ചര്‍ച്ച് വില്‍ക്കുകയാണ് . പണമുള്ളവര്‍ക്ക് വാങ്ങാം. വെറും 250,000 യൂറോ നല്‍കിയാല്‍ പള്ളി ലഭിക്കും.കുട്ടിക്കാലത്ത് ഞായറാഴ്ചകളില്‍ പള്ളിമുറ്റത്തെത്തിയ ഓര്‍മ്മകളൊക്കെ ഉള്ളവര്‍ ശ്രദ്ധിച്ചോളു. ഈ പള്ളി ഇനി അധികനാളുണ്ടാകില്ല.

മുമ്പ്  പള്ളിയായിരുന്ന  കെട്ടിടം,പഴയ ഭാഗങ്ങളിൽ ചിലത് നിലനിർത്തി കൊണ്ട്    പരിവര്‍ത്തനം ചെയ്തതാണ് ഡബ്ലിന്‍ 8ലെ ബ്ലൂംസ്ഫീല്‍ഡ് അവന്യൂവിലെ ഈ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്.1883ലാണ് പഴയ ഇന്ത്യൻ എംബസിയ്ക്ക് സമീപം    ലീസൺ സ്ട്രീറ്റിനടുത്തുള്ള ബ്ലൂം ഫീൽഡിൽ   സെന്റ് കെവിന്‍സ് ചര്‍ച്ച് നിര്‍മ്മിച്ചത്. ഗോതിക് ശൈലിയിലുള്ള നിര്‍മ്മാണവും വ്യതിരിക്തമായ നിറങ്ങളും ഇതിനെ സൗത്ത് സിറ്റി സെന്ററിലെ ഒരു സവിശേഷ നാഴികക്കല്ലാക്കി.ചര്‍ച്ച് വിന്‍ഡോയും കല്ലുകൊണ്ടുള്ള കമാനവും പോലുള്ള പീരിയഡ് സവിശേഷതകള്‍ ഇതിന്റെ കേന്ദ്ര ബിന്ദുക്കളാണ്. മികച്ച ക്വാസിമോഡോ ഫാന്റസിയില്‍ ജീവിക്കാന്‍ ഇത് അനുയോജ്യമാണ്.-റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വര്‍ണ്ണനകളുമായി രംഗത്തുവന്നുകഴിഞ്ഞു.

.എന്നിരുന്നാലും 2,50,000 യൂറോ അധികമായി പക്കലുണ്ടെങ്കില്‍, ഈ പള്ളി സ്വന്തമാക്കാം. -ഏജന്റുമാര്‍ പറയുന്നു.താത്പര്യമുള്ളവർക്ക്  ഡാഫ്റ്റിലെ   പരസ്യം  താഴെയുള്ള ലിങ്കിൽ നിന്നും  കാണാം.
https://www.daft.ie/for-sale/studio-apartment-apartment-21-saint-kevins-bloomfield-avenue-portobello-dublin-8/2614885

ഐറിഷ് മലയാളി ന്യൂസ്

Comments are closed.