head1
head3

അയര്‍ലണ്ടില്‍ ചങ്ങനാശ്ശേരി സ്വദേശി നിര്യാതനായി

കാവന്‍ : അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായ കാവനിലെ സാജന്‍ പടനിലം (ദേവസ്യാ ചെറിയാന്‍ -49 ) നിര്യാതനായി.

ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ സാജന്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് കാവന്‍ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്.

കാവന്‍ ജനറല്‍ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു. സ്മിത രാജുവാണ് ഭാര്യ.സിറോൺ ഏകമകനാണ്.

ചെത്തിപ്പുഴ പടനിലം ചെറിയന്റെയും ,പരേതയായ മേരിക്കുട്ടി ചെറിയന്റെയും മകനാണ് സാജന്‍. സഹോദരങ്ങള്‍ :സൈജു (യൂ കെ) സനുമോള്‍ (ഓസ്ട്രേലിയ )

കോര്‍ക്കില്‍ താമസിച്ചിരുന്ന സാജന്‍ ഏതാനം വര്‍ഷം മുമ്പാണ് കാവനിലേയ്ക്ക് താമസം മാറ്റിയത്. കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു. കോര്‍ക്കിലെ ഷെയറിംഗ് കെയറിന്റെ ആദ്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് സെക്രട്ടറി, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ,എന്നീ നിലയിലും സാജന്‍ പ്രവര്‍ത്തിച്ചിരുന്നു.

സംസ്‌കാരം കാവനില്‍ നടത്തപ്പെടും.കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.