ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലെ മലയാളിയും മൂലമറ്റം സ്വദേശിയുമായ ബിനോയ് അഗസ്റ്റിന്‍ ചെങ്കരയില്‍ (49) നിര്യാതനായി.
ബെല്‍ഫാസ്റ്റില്‍ അടുത്തകാലം വരെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ബിനോയി ഏതാനും നാളുകളായി ഉദര സംബന്ധ അസുഖം മൂലം ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ബിനോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍ഫാസ്റ്റിലെ പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്ന ബിനോയ് അഗസ്റ്റിന് വിപുലമായ സൗഹൃദവലയമുണ്ടായിരുന്നു. ബെല്‍ഫാസ്റ്റ് സീറോ മലബാര്‍ ചര്‍ച്ച് ഹോളി ഫാമിലി യൂണിറ്റിലെ അംഗമായിരുന്നു പരേതന്‍. മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനാ ഇടവകാംഗമാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ആയി ബെല്‍ഫാസ്റ്റിലെ മലയാളി ജീവിതവുമായി ഒത്തിണങ്ങിയിരുന്ന ബിനോയ് രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഏറെക്കുറെ വിശ്രമ തുല്യമായ ജീവിതത്തിലായിരുന്നു. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
തികച്ചും സൗമ്യമായ പെരുമാറ്റത്തിലൂടെയാണ് ബിനോയ് സൗഹൃദങ്ങളെ സൃഷ്ടിച്ചിരുന്നത്.ആരുമായും തര്‍ക്കത്തിലും മറ്റും ഏര്‍പ്പെടാതെ ഒഴിഞ്ഞു മാറുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.മരണം അധികം അകലെയല്ല എന്ന് തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു അവസാന നാളുകളില്‍ ബിനോയിയെ കാണാനായത്. ബിനോയിയുടെ വിയോഗ വാര്‍ത്ത ബെല്‍ഫാസ്റ്റ് മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി.സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ അനേകം പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.
സംസ്‌കാരം പിന്നീട് ബെല്‍ഫാസ്റ്റില്‍ തന്നെ നടത്താമെന്നാണ് കുടുംബത്തിന്റെ തീരുമാനം.
ബിനോയിയുടെ സഹോദരിയും കുടുംബവും യു കെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മാറ്റര്‍ ഹോസ്പിറ്റലില്‍ നഴ്സാണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.