head3
head1

അയര്‍ലണ്ടിലേയ്ക്കുള്ള നഴ്സിംഗ് ജോലി : നയങ്ങളില്‍ മാറ്റം വരുത്തി എന്‍ എം ബി ഐ

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലി തേടുന്ന നഴ്സുമാര്‍ക്ക് ഐറിഷ് നഴ്സിംഗ് ബോര്‍ഡിന്റെ ഡിസിഷന്‍ ലെറ്ററിന് അപേക്ഷിക്കുമ്പോള്‍ തന്നെ ഇംഗ്‌ളീഷ് ഭാഷ പരിജ്ഞാന യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന മുന്‍ നിയമം പുനഃസ്ഥാപിച്ച് എന്‍ എം ബി ഐ.രജിസ്ട്രേഷന്‍ കമ്മിറ്റി .

ഇതനുസരിച്ച് ,അയര്‍ലണ്ടില്‍ ജോലി തേടാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ എന്‍ എം ബി ഐ ഡിസിഷന്‍ ലെറ്ററിന് അപേക്ഷിക്കുമ്പോള്‍ തന്നെ ഐ ഇ എല്‍ ടി എസ്സോ,ഓ ഇ ടിയോ ,നിശ്ചിത യോഗ്യതയുടെ പാസായി എന്നുള്ള തെളിവ് സമര്‍പ്പിക്കണം. ഡിസിഷന്‍ ലെറ്ററിനുള്ള അപേക്ഷയ്ക്കൊപ്പമോ ,അഥവാ ആദ്യ അപേക്ഷ നല്‍കി രണ്ടു മാസത്തിനുള്ളില്‍ വരെയോ എപ്രകാരമെങ്കിലും ഇംഗ്ലീഷ് പരിജ്ഞാന യോഗ്യതാ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കാം.

തുടര്‍ന്ന് ഡിസിഷന്‍ ലെറ്റര്‍ ലഭ്യമായി കഴിഞ്ഞാല്‍ ,ആപ്റ്റിറ്റിയുട്ട് ടെസ്റ്റോ ,അഡാപ്‌റ്റേഷനോ പാസായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാവും.

ഡിസിഷന്‍ ലെറ്റര്‍ അനുവദിച്ച ശേഷം ,ആപ്റ്റിറ്റിയുട്ട് ടെസ്റ്റോ ,അഡാപ്‌റ്റേഷനോ പാസായി എന്‍ എം ബി ഐ രജിസ്‌ട്രേഷന്റെ അപേക്ഷയോടൊപ്പം ഇംഗ്ലീഷ് പരിജ്ഞാന സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കണമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിയമം.എന്നാല്‍ ഇംഗ്ലീഷ് ടെസ്റ്റുകളുടെ പരിമിതമായ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ പലര്‍ക്കും രജിസ്ട്രേഷന്‍ സമയമാവുമ്പോഴേയ്ക്കും , ഐ ഇ എല്‍ ടി എസ്സോ,ഓ ഇ ടിയോ ,കാലഹരണപ്പെടുന്ന അവസ്ഥ സംജാതമാവുകയും, അതോടെ രജിസ്ട്രേഷന്‍ നടപടികള്‍ നടത്താനാവാതെ വരികയും ചെയ്തിരുന്നു.,നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് മൂലം അയര്‍ലണ്ടിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യവും സംജാതമായി.

അനേകം ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന നയത്തിനെതിരെ എന്‍ എം ബി ഐ.രജിസ്ട്രേഷന്‍ കമ്മിറ്റിയിലെ അംഗം കൂടിയായ ,ഷാല്‍ബിന്‍ ജോസഫ് ,.രജിസ്ട്രേഷന്‍ കമ്മിറ്റിയില്‍ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് നയം മാറ്റാനുള്ള നടപടികള്‍ക്ക് അംഗീകാരമായത്.

കൂടുതൽ വിവരങ്ങൾക്ക്

https://www.nmbi.ie/News/News/NMBI-announces-new-process-to-verify-English-langu

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.