മീത്ത് : മീത്തിലെ ഡണ്‍ഷോലിനില്‍ പുതുതായി തുറന്ന ഗ്രേസ് ഹെല്‍ത്ത്കെയര്‍ നഴ്സിംഗ് ഹോം 100പേര്‍ക്ക് ജോലി നല്‍കും.96 സിംഗിള്‍ എന്‍-സ്യൂട്ട് ബെഡ് റൂമുകളുള്ള ഹോമില്‍ നഴ്സിംഗ്, കെയര്‍ അസിസ്റ്റന്റ്സ്, ഹൗസ് കീപ്പിംഗ്, കിച്ചന്‍, ഫെസിലിറ്റീസ്, അഡ്മിനിസ്ട്രേഷന്‍ റോളുകള്‍ എന്നിവയിലാണ് ഫുള്‍ടൈം പെര്‍മനന്റ് ജോലികള്‍ നല്‍കുക.റിക്രൂട്ട്മെന്റ് നടന്നുവരികയാണ്.
20 മില്യണ്‍ യൂറോ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ നഴ്സിംഗ് ഹോം തുടങ്ങിയത്. ഗ്രേസ് ഹെല്‍ത്ത്കെയറിന്റെ റെസിഡന്‍ഷ്യല്‍ കെയര്‍ ഹോം ശൃംഖലയിലെ പത്താമത്തെ സ്ഥാപനമാണിത്.ഹൗസിംഗ് സഹമന്ത്രി കീരന്‍ ഒ ഡോണല്‍ ഹോമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രായമായ ഓരോ വ്യക്തിയ്ക്കും പ്രാദേശികമായി വ്യക്തിഗത പരിചരണത്തിന് അര്‍ഹരാണെന്ന അടിസ്ഥാന വിശ്വാസമാണ് കെയര്‍ ഹോം നല്‍കുന്നതെന്ന് ഗ്രേസ് ഹെല്‍ത്ത്കെയറിന്റെ സിഇഒ റയോഗ്നാച്ച് മര്‍ഫി പറഞ്ഞു
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.