head3
head1

നിങ്ങള്‍ക്ക് അയര്‍ലണ്ടില്‍ ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുണ്ടോ? നാളെ മുതല്‍ സുവര്‍ണ്ണാവസരം ..!

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അതിന് പറ്റിയ സമയമാണ്. എല്ലാവിധ പ്രോല്‍സാഹനങ്ങളുമായി സര്‍ക്കാര്‍ കൂടെ നില്‍ക്കുന്ന ദിവസങ്ങളാണ് വരുന്നത്.

മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ ഓണ്‍ലൈനില്‍ നടക്കുന്ന ലോക്കല്‍ എന്റര്‍പ്രൈസ് വാരാചരണമാണ് ബിസിനസ് സംരംഭകര്‍ക്ക് അവസരമൊരുക്കുന്നത്. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള വെര്‍ച്വല്‍ ഇവന്റുകളാണ് ഈ പ്രാദേശിക സംരംഭക വാരത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ചെറുകിട ബിസിനസ്സുകളും പുതിയ ബിസിനസുകളും ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിയേണ്ട കാര്യങ്ങളെല്ലാം ചേര്‍ത്ത്രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പ്രാദേശിക സംരംഭക വാരത്തിലെ .പരിശീലന ശില്പശാലകള്‍, ഇന്‍ഫര്‍മേഷന്‍ വെബിനാര്‍, സംരംഭകരും വിദഗ്ധരുമായുമുള്ള വെര്‍ച്വല്‍ മാസ്റ്റര്‍ക്ലാസുകള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്.

എല്ലാ കൗണ്ടികളിലുമായുള്ള രാജ്യത്തെ 31 പ്രാദേശിക എന്റര്‍പ്രൈസ് ഓഫീസുകളും പ്രാദേശിക സംരംഭക വാരത്തിന്റെ അഞ്ച് ദിവസങ്ങളിലും അവരുടെ മുഴുവന്‍ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുമെന്ന് ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസുകളുടെ ശൃംഖലയുടെ ചെയര്‍ ഒയ്‌സണ്‍ ജിയോഗെഗന്‍ പറഞ്ഞു.താത്പര്യമുള്ളവര്‍ ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസുകളുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും.

നാഷണല്‍ ലെവലില്‍  പത്ത് സ്‌പോട്ട്‌ലൈറ്റ് ഇവന്റുകളും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.
നാഷണല്‍ ലെവലിലുള്ള പത്ത് സ്‌പോട്ട്‌ലൈറ്റ് ഇവന്റുകള്‍ -(എല്ലാ ഈവന്റുകളിലും രാജ്യത്തുടനീളമുള്ള എല്ലാ ബിസിനസുകള്‍ക്കും പങ്കെടുക്കാം.):

മാര്‍ച്ച് ഒന്ന് – ബെനഫിറ്റ്സ് ഓഫ് – ഗ്രീന്‍ ഫോര്‍ യുവര്‍ ബിസിനസ് -സംഘാടനം-ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസ് ഡബ്ലിന്‍ സിറ്റി .

മാര്‍ച്ച് ഒന്ന് – സ്പ്രിംഗ് ബാക്ക് & സ്റ്റെപ്പ് ഫോര്‍വേഡ്: ബില്‍ഡിംഗ് ലീഡര്‍ഷിപ്പ് & റീസൈലന്‍സ്’-സംഘാടനം- ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസ് ഡോണഗേല്‍

മാര്‍ച്ച് 2 – ‘ബില്‍ഡിംഗ് ദി ന്യൂ -സ്റ്റാര്‍ട്ടപ്പുകളും പുതിയ ഇന്നവേറ്റേഴ്സിനെയും ഉള്‍ക്കൊള്ളിച്ചുള്ളത്-സംഘാടനം- ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസ് ഗോള്‍വേ .

മാര്‍ച്ച് 2- ഗ്രോയിംഗ് ലീന്‍ -സംഘാടനം- ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസ് കില്‍ഡെയര്‍ .

മാര്‍ച്ച് 3 – ‘അഗ്രിടെക് റെവല്യൂഷന്‍ ഇന്‍ ഫാര്‍മിംഗ് ആന്റ് ഫുഡ്’ -സംഘാടനം- പ്രാദേശിക എന്റര്‍പ്രൈസ് ഓഫീസ് സൗത്ത് കോര്‍ക്ക്).

മാര്‍ച്ച് 3 -‘ക്രിയേറ്റീവ് കണക്ഷന്‍സ്: ബി -2-ബി ഓണ്‍ലൈന്‍ അവസരങ്ങള്‍–സംഘാടനം-പ്രാദേശിക എന്റര്‍പ്രൈസ് ഓഫീസ്, കാര്‍ലോ

മാര്‍ച്ച് 4 രാവിലെ 10-എന്‍ഗേജ് ഫോര്‍ ഗ്രോത്ത് വിത്ത് ‘ഡേവിഡ് മീഡ്- സംഘാടനം- ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസ് ഡണ്‍ലേരി

മാര്‍ച്ച് 4 വൈകുന്നേരം 4-‘S.M.A.R.Tech for StartUps’-സംഘധാടനം- ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസ് ക്ലെയര്‍

– മാര്‍ച്ച് 4 -‘മാസ്റ്റര്‍ക്ലാസ്: മുന്നോട്ടുള്ള യാത്രയ്ക്കായി നിങ്ങളുടെ ബിസിനസ്സിന്റെ ആരോഗ്യം പരിശോധിക്കുന്നു-സംഘാടനം-ലോക്കല്‍എന്റര്‍പ്രൈസ് ഓഫീസ് വെക്സ്ഫോര്‍ഡ് .

മാര്‍ച്ച് 5 ‘ട്രേഡിംഗ് ഓണ്‍ലൈന്‍ വൗച്ചര്‍ ഇന്‍ഫര്‍മേഷന്‍ വെബിനാര്‍’ -ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസ് ഫിംഗല്‍.

പകര്‍ച്ചവ്യാധി കാരണം അല്പം വ്യത്യസ്തമായാണ് കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നതെങ്കിലും ഏവരും അവസരം പ്രയോജനപ്പെരുത്തണമെന്ന് ഉപപ്രധാനമന്ത്രിയും എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രിയുമായ ലിയോ വരദ്കര്‍ അഭ്യര്‍ത്ഥിച്ചു..

നൂറുകണക്കിന് നവസംരംഭകരും ബിസിനസ്സുകാരും ഉപദേശം, പരിശീലനം, സാമ്പത്തിക സഹായം എന്നിവയ്ക്കായി അവരുടെ പ്രാദേശിക എന്റര്‍പ്രൈസ് ഓഫീസിനെ ആശ്രയിക്കുന്നുണ്ട്. ഗ്രീന്‍ ഫോര്‍ മൈക്രോ ഇനിഷ്യേറ്റീവ്, ട്രേഡിംഗ് ഓണ്‍ലൈന്‍ വൗച്ചര്‍ സ്‌കീം, ലീന്‍ പ്രോഗ്രാം എന്നിങ്ങനെയുള്ള നിരവധി ഗ്രാന്റുകള്‍ക്കും പരിശീലന പദ്ധതികള്‍ക്കുമായി ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

എന്ത് സഹായമാണ് വേണ്ടതെന്നും ബിസിനസ്സിന് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്താനുമുള്ള മികച്ച അവസരമാണ് ലോക്കല്‍ എന്റര്‍പ്രൈസ് വാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐറിഷ് മലയാളി ന്യൂസ് 

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

 

Comments are closed.