head3
head1

‘ലിവിംഗ് വിത്ത് കോവിഡ്’ പദ്ധതി പ്രഖ്യാപിച്ചു; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ കോവിഡിനെ മറികടക്കാന്‍ പ്രത്യേക പ്ലാനുമായി സര്‍ക്കാര്‍.കോവിഡിനെ ജീവിച്ച് തോല്‍പ്പിക്കുകയെന്ന ആശയമാണ് സര്‍ക്കാര്‍ അഞ്ച് ഘട്ടങ്ങളുള്ള ‘ലിവിംഗ് വിത്ത് കോവിഡ്’ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.ഇതിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ന് അര്‍ധരാത്രി മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.

പബ്ബുകള്‍ തുറക്കാതെ ,കുടുംബസന്ദര്‍ശനങ്ങളില്‍ ഇളവനുവദിക്കാതെ എല്ലാ മുന്‍കരുതലുകളുമെടുത്ത് കോവിഡിനെ തോല്‍പ്പിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്.

ലെവല്‍ രണ്ടിലാണ് അയര്‍ലണ്ടിപ്പോളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അടുത്ത ആറ് മുതല്‍ ഒമ്പത് മാസം വരെയാണ് റോഡ് മാപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ലെവല്‍ രണ്ടിലെ പുതിയ പദ്ധതി പ്രകാരം ഔട്ട്‌ഡോര്‍ കായിക ഇനങ്ങളില്‍ 100 കാണികളെയും ഇന്‍ഡോറില്‍ 50 പേരെയും അനുവദിക്കും. കുറഞ്ഞത് 5,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഔട്ട്‌ഡോര്‍ സ്റ്റേഡിയത്തിലും മറ്റ് സ്ഥിരം വേദികളിലും 200 വരെ ആളുകള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വലിയ സ്റ്റേഡിയങ്ങള്‍ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍ ,ഇവന്റ് സെന്ററുകള്‍ എന്നിവയ്ക്കുള്ള പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്നീട് പുറത്തിറക്കും.

പ്രധാനമന്ത്രിക്ക് പറയാനുള്ളത്….
നമ്മുടെ രാജ്യത്തിനായി വളരെയധികം പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ വിദഗ്ധരെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനാണ് ഈ
പദ്ധതി. പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നത് ഒരു മുന്‍ഗണനയാണ്. വൈറസ് ഇപ്പോഴും ഇവിടെയുണ്ട് എന്നത് നാം ഒരിക്കലും മറക്കരുത്, അതിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്.

ലെവല്‍ 2 ഇനിയും രണ്ടാഴ്ചത്തേക്ക് തുടരുമെന്നാണ് സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളത്
.

ഡബ്ലിനിലെ നിലവിലെ കോവിഡ് കേസുകളുടെ എണ്ണം വളരെ
ആശങ്കാജനകമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോവിഡ് -19 വൈറസിനൊപ്പം എങ്ങനെ ജീവിക്കും എന്നതിലല്ല, മറിച്ച് സാമ്പത്തികവും സാമൂഹികവുമായ ജീവിതം എങ്ങനെ
പുതുക്കുമെന്നാണ് ആലോചിക്കേണ്ടത്.നമമ്ള്‍ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്.

200,000 ത്തിലധികം ആളുകള്‍ പാന്‍ഡെമിക് പേയ്‌മെന്റുകളില്‍
നിന്ന് പിന്മാറി. തൊഴിലില്ലായ്മ നിരക്ക് 23ല്‍ നിന്ന് 15 ശതമാനമായി
കുറഞ്ഞു.എന്നിരുന്നാലുംഫലപ്രദമായ ഒരു വാക്സിന്‍ ഉണ്ടാകുന്നതു വരെ നമ്മള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. കോവിഡ് -19 മാരകമാണ്.ദീര്‍ഘകാല രോഗത്തിന് കാരണമാവുന്നതാണ്. അതിനാല്‍ രോഗ വ്യാപനം പരിമിതപ്പെടുത്തിയേ
മതിയാകൂ.

ഒരുമിച്ച് നില്‍ക്കണമെന്ന് ആരോഗ്യമന്ത്രി

ജീവനും ജോലിയും സംരക്ഷിക്കാനാണ് പുതിയ പദ്ധതിയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.കില്‍ഡെയര്‍, പോര്‍ട്ട് ലീഷ്, ഒഫലി എന്നിവിടങ്ങളില്‍ സമീപകാലത്തെ ലോക്ക് ഡൗണ്‍ കാലയളവില്‍ ചെയ്തതുപോലെ എല്ലാവരും ഒരുമിച്ച്
പ്രവര്‍ത്തിക്കണം. തലസ്ഥാനത്ത് വീട് സന്ദര്‍ശനങ്ങള്‍ക്ക്
നിയന്ത്രണങ്ങളുണ്ടാകും, ഡബ്ലിനിലെ പബ്ബുകള്‍ വീണ്ടും തുറക്കുന്നതും വൈകും. സെപ്റ്റംബര്‍ 21 ന് ഡബ്ലിനിലെ പബ്ബുകള്‍ തുറക്കരുതെന്ന് ദേശീയ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം (എന്‍ഫെറ്റ്) ആവശ്യപ്പെട്ടിരുന്നു.ഇത് സര്‍ക്കാര്‍ അംഗീകരിച്ചു.

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ ദുരന്തമെന്ന് ആരോഗ്യ വിദഗ്ധന്‍ പ്രൊഫ. സാം മക്കോങ്കി

അടുത്ത മാസം ഒരു ദിവസം 5,000 കോവിഡ് കേസുകള്‍ക്ക് ഡബ്ലിന്‍
സാക്ഷിയാകുമെന്ന് പകര്‍ച്ചവ്യാധി സ്പെഷലിസ്റ്റ് പ്രൊഫ. സാം മക്കോങ്കി പറഞ്ഞു.മരണസംഖ്യയും ഉയരും. 1.5മില്ല്യണ്‍ വരുന്ന ആളുകള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്ഥിതി അതിഗുരുതരമാകും. രാജ്യത്തിന്റെ സമീപകാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 0.5 മുതല്‍ 1 ശതമാനം
വരെ (ഒരു ദിവസം 50 ആളുകള്‍ വരെ) വൈറസ് ബാധിച്ച് മരിക്കാമെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് അയര്‍ലണ്ടിലെ (ആര്‍സിഎസ്ഐ) ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആരോഗ്യ- ട്രോപ്പിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവി പ്രൊഫ.മക്കോങ്കി ട്വീറ്റ് ചെയ്തു.

DETAILS ABOUT LEVEL 2 : VISIT LINK https://www.gov.ie/en/publication/18e18-level-2/

പത്ര സമ്മേളനം ,ഡബ്ലിൻ

https://www.gov.ie/en/publication/18e18-level-2/
ഐറിഷ് മലയാളി ന്യൂസ്

Comments are closed.