head3
head1

ലെവല്‍ 4 നിയന്ത്രണങ്ങളില്‍ ആരൊക്കെ തുറക്കും…?

ഡബ്ലിന്‍ : ലെവല്‍ 4 നിയന്ത്രണങ്ങള്‍ നിലവില്‍ വരുമ്പോള്‍ ജനജീവിതം കൂടുതല്‍ ദുഃസഹമായേക്കുമെന്ന ആശങ്ക നിലനില്‍ക്കെ, നിയന്ത്രണങ്ങള്‍ക്കിടയിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളുടെ പട്ടിക ഐറിഷ് സര്‍ക്കാര്‍ പുറത്തുവിട്ടു.

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഡോണഗേല്‍, കവാന്‍, മോണഹന്‍ എന്നിവിടങ്ങളിലാണ് അയര്‍ലണ്ടില്‍ ലെവല്‍ 4 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലെവല്‍ 4ല്‍ തുറക്കാന്‍ അനുവദനീയമായ സ്ഥാപനങ്ങള്‍

  1. ഭക്ഷണ പാനീയങ്ങള്‍, പത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന ടേക്ക് എവേ ഔട്ട്‌ലെറ്റുകള്‍.
  2. പൂര്‍ണ്ണമായും അല്ലെങ്കില്‍ പ്രധാനമായും ഭക്ഷണം വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍.
  3. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന റീട്ടെയില്‍, ഹോള്‍സെയില്‍ ഔട്ട്‌ലെറ്റുകള്‍
  4. ഫാര്‍മസികള്‍
  5. ആരോഗ്യ, മെഡിക്കല്‍ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍
  6. ഫ്യുവല്‍ സര്‍വീസ് സ്റ്റേഷന്‍
  7. മൃഗങ്ങളുടെ തീറ്റ, വെറ്റിനറി ഔഷധങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍.
  8. ലോണ്ട്രികളും ഡ്രൈക്ലീനറുകളും.
  9. ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍, ക്രെഡിറ്റ് യൂണിയനുകള്‍.
  10. സുരക്ഷാ സാധനങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ (വര്‍ക്ക്‌വെയര്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ).
  11. ഹാര്‍ഡ്‌വെയര്‍ ഔട്ട്‌ലെറ്റുകള്‍ (കെട്ടിട നിര്‍മ്മാണം, കൃഷി തുടങ്ങിയവയ്ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ)
  12. ഒപ്റ്റിഷ്യന്‍, ഒപ്‌റ്റോമെട്രിസ്റ്റ് ഔട്ട്‌ലെറ്റുകള്‍
  13. ശ്രവണ പരിശോധനാ സേവനങ്ങള്‍ നല്‍കുന്ന അല്ലെങ്കില്‍ ശ്രവണസഹായികളും ഉപകരണങ്ങളും വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍
  14. വാഹനങ്ങളുടെ വില്‍പന, വിതരണം, അറ്റകുറ്റപ്പണി തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ഔട്ട്‌ലെറ്റുകള്‍
  15. ബിസിനസുകള്‍ക്ക് ആവശ്യമായ സേവനങ്ങളും ഉല്‍പന്നങ്ങളും ലഭ്യമാക്കുന്ന ഔട്ട്‌ലെറ്റുകള്‍
  16. താമസ സ്ഥലങ്ങള്‍ക്കും ബിസിനസുകള്‍ക്കുമായി ഇലക്ട്രിക്കല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ടെലിഫോണ്‍ വില്‍പ്പന, റിപ്പയര്‍, മെയിന്റനന്‍സ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ഔട്ട്‌ലെറ്റുകള്‍

പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ വില്‍പനശാലകളുടെ ചെറുകിട ബ്രാഞ്ചുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.

ഐറിഷ് മലയാളി ന്യൂസ്‌

Comments are closed.