കോവിഡ് പോരാട്ടത്തില്‍ വീണ്ടും അയര്‍ലണ്ട്… യൂറോപ്പില്‍ രണ്ടാമതും ദേശിയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ആദ്യരാജ്യമെന്ന് വരദ്കര്‍…
ഡബ്ലിന്‍ : കോവിഡിനെ പിടിച്ചുകെട്ടാന്‍ യൂറോപ്പില്‍ രണ്ടാമതും ദേശിയ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി അയര്‍ലണ്ട് മാറിയെന്ന് ഉപപ്രധാനമന്ത്രി ലിയോവരദ്കര്‍.
സ്ഥിതിഗതികള്‍ കൈവിട്ട് പോകുന്നതിന് മുമ്പ് കോവിഡിനെ പൂട്ടാനാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.
കോവിഡ് വ്യാപനത്തിന്റ ഗ്രാഫ് കുത്തനെ കുറച്ചുകൊണ്ടു വരികയാണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്ദേശിക്കുന്നത്.
മുന്നോട്ടുള്ള ജനജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന് ജനങ്ങള്‍ അല്‍പം പ്രയാസമനുഭവിക്കേണ്ടി വരും.
കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറിയ അലകളായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്ത് നിന്ന് വൈറസിനെ തുടച്ചുനീക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വരദ്കര്‍ പറഞ്ഞു.
അതേസമയം, ആറ് ആഴ്ചത്തേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിനായി സര്‍ക്കാര്‍ 1.5 ബില്ല്യണ്‍ യൂറോ ചെലവഴിക്കേണ്ടി വരുമെന്നും വരദ്കര്‍ പറയുന്നു.
ആറ് ആഴ്ചത്തെ പുതിയ ദേശിയ ലോക്ക്ഡൗണിനെ സംബന്ധിച്ച് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു വരദ്കറിന്റെ പ്രതികരണം.
കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നത് വരെ അയര്‍ലണ്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നായിരുന്നു പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയതത്.
കോവിഡ് വ്യാപനം വിലയിരുത്തിയായിരിക്കും രാജ്യത്ത് കൂടിയ നിയന്ത്രണങ്ങളും, കുറഞ്ഞ നിയന്ത്രണങ്ങളും നടപ്പാക്കുക.
ആറാഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ ലെവല്‍ 3യിലേക്ക് മടക്കിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2021ലും കോവിഡിനൊപ്പമുള്ള ജീവിതം തുടരേണ്ടി വരുമെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ഥമായ ഒരു ക്രിസ്മസാണ് വരാന്‍ പോകുന്നതെന്നും പുതിയ നിയന്ത്രണങ്ങള്‍ പിന്തുടര്‍ന്ന് കഴിഞ്ഞ ഏഴുമാസത്തെ പ്രയാസങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ആറാഴ്ചക്കാലം ഓരോരുത്തരും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയാണെങ്കില്‍ ഡിസംബര്‍ ഒന്നോടെ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.