ഡബ്ലിൻ: ലീവിംഗ് സെർട്ട് പരീക്ഷകൾ ഈ വർഷവും, പതിവുപോലെ ജൂൺ മാസത്തിൽ തന്നെ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥിരീകരണം.
അതേ സമയം വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് ഹാജരാകാതിരിക്കാനുള്ള ഓപ്ഷൻ ആവശ്യമെങ്കിൽ അത് തിരഞ്ഞെടുക്കാനുള്ള അവസരവും നൽകും.
പരീക്ഷ എഴുതാൻ തയ്യാറാവാത്തവർക്ക് കാൽക്കുലേറ്റഡ് ഗ്രേഡ് അനുസരിച്ചുള്ള റിസൾട്ട് ലഭ്യമാക്കും.പരീക്ഷ എഴുതുന്നവർക്കും കാൽക്കുലേറ്റഡ് ഗ്രേഡിനായി അപേക്ഷിക്കാം. പരീക്ഷയ്ക്ക് ശേഷം കാൽക്കുലേറ്റഡ് ഗ്രേഡിനേക്കാൾ മാർക്ക് കൂടിയാൽ അവർക്ക് എഴുത്തു പരീക്ഷയുടെ മാർക്കും ,ഗ്രേഡും സ്വീകരിക്കാനാവും.
കാൽക്കുലേറ്റഡ് ഗ്രേഡിന് ആഗ്രഹിക്കുന്നവർ അതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.
ജൂൺ മാസത്തിൽ ആരോഗ്യ ഉപദേശക സമിതിയുടെ ഉപദേശത്തിന് അനുസൃതമായാവും പരീക്ഷ നടത്തപ്പെടുക.
എഴുത്തു പരീക്ഷയുടെ റിസൾട്ടും , പൊതുവായുള്ള കാൽക്കുലേറ്റഡ് ഗ്രേഡ് റിസൾട്ടും ഒന്നിച്ചാണ് പുറത്തുവിടുക.
ഈ നിർദ്ദേശങ്ങൾ “ന്യായമായതും വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ചുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്നതുമായ ഒരു സംവിധാനം” വാഗ്ദാനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി പ്രത്യാശ പ്രകടിപ്പിച്ചു.
പൊതുജനാരോഗ്യ ഉപദേശത്തിന് വിധേയമായി, ജൂണിൽ പരമ്പരാഗത കാലയളവിൽ ലീവിംഗ് സെർട്ട് പരീക്ഷകൾ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നു.ടൈംടേബിൾ നാളെ സംസ്ഥാന പരീക്ഷാ കമ്മീഷൻ പ്രസിദ്ധീകരിക്കും.
പരീക്ഷ എഴുതാൻ തീരുമാനിക്കുന്നവർക്കായി ലീവിംഗ് സെർട്ട് പരീക്ഷയുടെ ഭാഗമായ പ്രാക്റ്റിക്കൽ പരീക്ഷകളും . “ഈസ്റ്റർ അവധിക്കാലത്തോ അതിന് ശേഷമോ ആയി നടത്തപ്പെടും.എന്നിരുന്നാലും “ചില വിഷയങ്ങളിൽ” പ്രായോഗിക പരീക്ഷകൾ സാധ്യമല്ലെന്നും പുതുക്കിയ ഷെഡ്യൂളുകൾ വരും ആഴ്ചകളിൽ നൽകുമെന്നും വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
ജൂനിയർ സെർട്ട് പരീക്ഷകൾ ഈ വർഷം വേണ്ടെന്ന് വെച്ചിട്ടുണ്ട്.
കാൽക്കുലേറ്റഡ് ഗ്രേഡുകൾ നിർണ്ണയിക്കുന്നതിനുള്ള വിവരശേഖരണം “മെയ് അവസാനത്തോടെ സ്‌കൂളുകളിൽ നിന്നും ശേഖരിക്കുമെന്ന് മന്ത്രി അറിയിച്ചു,
കൂടുതൽ വിശദാംശങ്ങളും മാർഗ്ഗനിർദ്ദേശവും വരും ആഴ്ചകളിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Comments are closed.