head1
head3

കില്‍ക്കെനി കെ.എം.എ ഗോള്‍ഡന്‍ കപ്പ് :ബ്ലാഞ്ച് എഫ്.സി ജേതാക്കള്‍

കില്‍ക്കെനി : കില്‍ക്കെനി മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഒന്നാമത് ഗോള്‍ഡന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലാഞ്ച് എഫ്.സി ചാമ്പ്യന്മാരായി. ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റിപ്പബ്ലിക് ഓഫ് കോര്‍ക്ക് ഫുട്‌ബോള്‍ ക്ലബ്ബിനെ തോല്‍പ്പിച്ചാണ് ബ്ലാഞ്ച് എഫ്.സി കെഎംഎ ഗോള്‍ഡന്‍ കപ്പില്‍ മുത്തമിട്ടത്.

അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അയ്മന്‍ അജ്മലിനെയും, ഗോള്‍കീപ്പര്‍ ആയി റോണ്‍ ജോയിയെയും, മികച്ച ഡിഫന്‍സ് താരമായി അമല്‍ പ്രമോദിനെയും തിരഞ്ഞെടുത്തു. മൂവരും ബ്ലാഞ്ച് എഫ്‌സി താരങ്ങളാണ്.

കില്‍ക്കെനി മുന്‍ മേയര്‍ കൗണ്‍സിലര്‍ ആന്‍ഡ്രു മക് ഗിന്നസ് ,സെന്റ് കാന്‍സിസ് ചര്‍ച്ച് വികാരി ഫാദര്‍ ജിം മര്‍ഫി എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. കില്‍ക്കെനി ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ലീഗ് ഒഫീഷ്യല്‍സായ Mr. Frank ,Mr.kevin എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

കെഎംഎ വൈസ് പ്രസിഡന്റ് ഷിബു ജോര്‍ജ് നന്ദി പ്രകാശനം നടത്തി. കെഎംഎ ഭാരവാഹികളായ ജോമി ജോസ്, ലിഥിന്‍ ജോണ്‍, സുബിന്‍, ടോണി, മെറിന്‍, നിധീഷ്, ജിതിന്‍, സുരേഷ് , മുനീര്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. Tlentzource Healthcare , KRS catering എന്നിവരാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തത്

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Comments are closed.