കേരളത്തിലെ നഴ്‌സുമാര്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ വളരെയധികം സ്വീകാര്യതയുള്ളവരാണ്. മികച്ച സേവനമനോഭാവവും, കഴിവുമുള്ള കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ തെളിയിച്ച പ്രവര്‍ത്തന മികവ് വളരെയധികം അഭിനന്ദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വര്‍ഷാവര്‍ഷം നിരവധി നഴ്‌സിങ് പ്രൊഫഷണലുകള്‍ കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുമ്പോള്‍ ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാതിരിക്കുകയാണ് കേരളത്തിലെ ട്രൈബല്‍ മേഖലകളിലെ നഴ്‌സുമാര്‍ക്ക്. ഇതിന് പരിഹാരമായാണ് കേരളസര്‍ക്കാരിന്റെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് പുതിയൊരു പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്.
Overseas Development & Employment Promotion Consultants (ODEPC) മായി ചേര്‍ന്നുകൊണ്ട് കേരളത്തിലെ ട്രൈബല്‍ വിഭാഗത്തിലെ നഴ്‌സിങ് ജോലിക്കാരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും ജോലിക്കായി അയക്കുന്നതിന് സഹായം നല്‍കുന്നതിനാണ് ഈ പദ്ധതി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാനായി ഈ നഴ്‌സുമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ക്കാവശ്യമായ ഭാഷാ നൈപുണ്യം വളര്‍ത്തുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പറഞ്ഞു. കേരളത്തിലെ നാല് കേന്ദ്രങ്ങളിലായി ODEPC ന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുക.
കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകാര്യതയുള്ളപ്പോഴും, ട്രൈബല്‍ വിഭാഗക്കാരായ അധികം നഴ്‌സുമാര്‍ വിദേശങ്ങളിലേക്ക് മൈഗ്രൈറ്റ് ചെയ്തതായി കാണുന്നില്ല. ഗള്‍ഫ്, യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വലിയ ശമ്പളം നല്‍കിയാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഈ അവസരം ട്രൈബല്‍ വിഭാഗക്കാരായ നഴ്‌സുമാര്‍ക്ക് കൂടി ലഭിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു, ഇതുവഴി ട്രൈബല്‍ വിഭാഗക്കാരുടെ ശാക്തീകരണണാണ് ലക്ഷ്യമിടുന്നതന്നും ഡോ. ജയതിലക് പറഞ്ഞു.
മികച്ച അവസരങ്ങള്‍ തേടി കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ 1960 കാലം മുതല്‍ തന്നെ വിദേശരാജ്യങ്ങളിലേക്ക് േൈമഗ്രേറ്റ് ചെയ്യാറുണ്ടായിരുന്നു. പ്രധാനമായും കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ കാനഡ, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പള്ളികള്‍ നടത്തുന്ന ആശുപത്രികളിലേക്കായിരുന്നു ചെന്നിരുന്നത്. നിലവില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം നഴ്‌സുമാര്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുകയാണ്. സൌദി അറേബ്യയിലെ 21.5 ശതമാനം നഴ്‌സുമാരും മലയാളികളാണ്, യു.എ.ഇയില്‍ 15 ശതമാനം, കുവൈറ്റില്‍ 12 ശതമാനം, ഖത്തറില്‍ 5.7 ശതമാനം, കാനഡയില്‍ 5.5 ശതമാനം, മാല്‍ഡീവ്‌സില്‍ 3.2 എന്നിങ്ങനെ പോവുന്നു വിദേശത്തെ മലയാളി നഴ്‌സുമാരുടെ കണക്കുകള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.