head1
head3

രാജി പ്രഖ്യാപനം നടത്തി  കേജരിവാള്‍  , തിരഞ്ഞെടുപ്പിനെ നേരിടും

പ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതനായി എത്തിയിട്ടായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.

വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജ്രിവാള്‍ പറഞ്ഞു. ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് കെജ്രിവാള്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തെക്കാള്‍ ഏകാധിപത്യപരമാണ് കേന്ദ്രം. എല്ലാവിധ പിന്തുണയ്ക്കും നന്ദി. എഎപിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്. താന്‍ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.