head1
head3

ജോ ബൈഡന്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ട് ,പെന്‍സില്‍വാനിയയില്‍ നിര്‍ണ്ണായക വിജയം

വാഷിഗ്ടണ്‍ :നിര്‍ണ്ണായക സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ വിജയത്തോടെ ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.പെന്‍സില്‍വാനിയയില്‍ 34458 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബൈഡന്‍ നേടിയത്. ഇതോടെ ബൈഡന് 273 പേരുടെ പിന്തുണയായി.270 എന്ന നിര്‍ണ്ണായക സംഖ്യയും കഴിഞ്ഞുള്ള വിജയം.

ജോര്‍ജ്ജിയയിലും, നെവാഡയിലും ലീഡ് ഉറപ്പിച്ചതോടെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്കുള്ള വാതിലുകള്‍ ജോ ബൈഡന് വേണ്ടി തുറക്കുകയാണ്.എങ്കിലും ചില സ്റ്റേറ്റുകളില്‍ ഇപ്പോഴും വോട്ടെണ്ണി തീര്‍ന്നിട്ടില്ല.മറ്റു പല സ്റ്റേറ്റുകളിലും ബൈഡന്‍ തന്നെ ലീഡ്ചെയ്യുകയാണ്.

പതിനാറ് ഇലക്ട്റല്‍ കോളേജുള്ള ജോര്‍ജിയയില്‍ നിലവില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 24,56,845 (49.4%) വോട്ടുകളാണ് ബൈഡനുള്ളത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് ചെയ്തിരുന്ന ട്രംപിന് ഇപ്പോള്‍ 24,52,825 ( 49.3%) വോട്ടുകളാണ് ഉള്ളത്.

Comments are closed.