head3
head1

ഐറിഷ് ഐക്യ റഫറണ്ടം നടത്തുന്നതിന് സമയം പ്രഖ്യാപിക്കണമെന്ന് ലേബര്‍ പാര്‍ട്ടി

ലീമെറിക്ക് : ഐക്യ അയര്‍ലണ്ടിനെക്കുറിച്ചുള്ള റഫറണ്ടത്തിന് വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്ന് ഐറിഷ്, ബ്രിട്ടീഷ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ലേബര്‍ നേതാവ് ഇവാന ബാസിക് .ലിമെറിക്കില്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവാന ബാസിക്.

കൊണോളൈറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവെന്ന നിലയിലാണ് യൂണിറ്റി റഫറണ്ടം നടത്തുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇവാന ബാസിക് വിശദീകരിച്ചു.റഫറണ്ടം നടത്തുന്നതിനേക്കുറിച്ചുള്ള തിരക്കുകളും ബുദ്ധിമുട്ടുകളും പാര്‍ട്ടിക്ക് നന്നായറിയാം.എന്നിരുന്നാലും ഇക്കാര്യത്തില്‍ വ്യക്തമായ സമയപരിധിയും യുണൈറ്റഡ് അയര്‍ലണ്ടിലേക്കുള്ള പ്രക്രിയകള്‍ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചയും ആവശ്യമാണെന്ന് ബാസിക് പറഞ്ഞു.

അനുരഞ്ജനത്തിനും ഐക്യ ആസൂത്രണത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രത്യേക സര്‍ക്കാര്‍ വകുപ്പ് വേണമെന്നും ബാസിക് വ്യക്തമാക്കി.ഭരണം കിട്ടിയാല്‍ പുനരേകീകരണത്തിനായി മന്ത്രിയെ നിയമിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സിന്‍ ഫെയ്ന്‍ പറഞ്ഞിരുന്നത് ലേബര്‍ നേതാവ് ചൂണ്ടിക്കാട്ടി.

32 കൗണ്ടി റിപ്പബ്ലിക് നിര്‍മ്മിക്കുകയെന്നതാണ് ലേബറിന്റെ ലക്ഷ്യമെന്ന് ബാസിക് വ്യക്തമാക്കി.എല്ലാവര്‍ക്കുമായി ഒരു അയര്‍ലണ്ട്.ഈ പതാക എല്ലാവര്‍ക്കും അവകാശപ്പെട്ടതാകുമെന്നും ബാസിക് പറഞ്ഞു.വംശീയതയുടെ വൃത്തികെട്ട രാഷ്ട്രീയത്തെയും ഐ പി എ എസ് കേന്ദ്രങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെയും ആക്രമണങ്ങളെയും ലേബര്‍ നേതാവ് അപലപിച്ചു.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഗോള്‍വേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ ഈ മാറ്റത്തിനായുള്ള കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാകും പാര്‍ട്ടി മത്സരിക്കുക. ലോക്കല്‍ കൗണ്‍സിലര്‍ ഹെലന്‍ ഒഗ്ബുവായിരിക്കും സ്ഥാനാര്‍ത്ഥി.തിരഞ്ഞെടുപ്പ് വളരെ വെല്ലുവിളി നിറഞ്ഞ സമയത്താണ് നടക്കുകയെന്ന് ബാസിക് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.