മുംബൈ : ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ് അയര്‍ലണ്ടില്‍ നിന്നുള്ള ബേബി വൈപ്പ്സ് . രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു.
വിശാലമായ ഇന്ത്യന്‍ വിപണി മുമ്പില്‍ കണ്ട് വ്യാപാരസാധ്യതകള്‍ ഉറപ്പിച്ചു കഴിഞ്ഞു ദ്രോഗാഡയില്‍ നിന്നുള്ള ഈ കമ്പനി,
ഇന്ത്യന്‍ പ്രധാന നഗരങ്ങളായ മുംബൈ, ദില്ലി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വാട്ടര്‍ വൈപ്പുകള്‍ഇപ്പോള്‍ തന്നെ ലഭ്യമാണ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഉല്‍പ്പന്നമെത്തിക്കാനാണ് ഒരുങ്ങുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ബേബി വൈപ്പുകള്‍ക്കുള്ള ഇന്ത്യന്‍ വിപണി മൂല്യം ഏകദേശം 400 കോടി രൂപയാണെന്ന് കമ്പനി വ്യക്തമാക്കി.ഇന്ത്യന്‍ ഉപഭോക്താക്കളെയും അവരുടെ സ്വഭാവത്തെയും മനസ്സില്‍ വച്ചുകൊണ്ട് വാട്ടര്‍വൈപ്‌സ് അതിന്റെ ഉല്‍പ്പന്ന വിലകള്‍ 99 രൂപ മുതലാണ് ആരംഭിക്കുന്നത്. വാട്ടര്‍വൈപ്പ്സ് ട്രാവല്‍ പായ്ക്കിന്റെ വില 99 രൂപയാണ്.അയര്‍ലണ്ടിലെ ദ്രോഗഡയിലുള്ള കമ്പനിയില്‍ നിന്നാണ് ബേബി വൈപ്പ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.നിലവില്‍ 50-ലധികം രാജ്യങ്ങളില്‍ വാട്ടര്‍ വൈപ്പ്സ് ലഭ്യമാണ്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.