അയര്‍ലണ്ടിലേയ്ക്കുള്ള എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം അപേക്ഷകള്‍ ഇനി ഓണ്‍ ലൈനില്‍ ,നഴ്സുമാര്‍ അടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാവും
ഡബ്ലിന്‍ : വിദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ജോലി തേടുന്നവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കാനുള്ള പുതിയ ഓണ്‍ലൈന്‍ സംവിധാനവുമായി ഐറിഷ് സര്‍ക്കാര്‍.
അയര്‍ലണ്ടിലെ ജസ്റ്റിസ് ആന്‍ഡ് ഇക്വാലിറ്റി വകുപ്പാണ് ഇമിഗ്രേഷന്‍ നടപടിക്കുള്ള പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
തൊഴില്‍ തേടി ആദ്യഘട്ടത്തില്‍ അയര്‍ലണ്ടില്‍ എത്താനുള്ള എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം(AWS) ലഭിക്കുന്നതിനുള്ള അപേക്ഷ ലളിതമാക്കിയിട്ടുമുണ്ട്.വിദേശ തൊഴിലാളികള്‍ക്ക് വളരെയേറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 18 ന് ശേഷം ഓണ്‍ ലൈനായി മാത്രമേ എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം അപേക്ഷകളും,ഫീസും സ്വീകരിക്കുകയുള്ളൂ.
പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള ആരോഗ്യ സംരക്ഷണം പോലുള്ള പ്രധാന മേഖലകളില്‍ അയര്‍ലണ്ടിലെ ഒരു സ്ഥാപനത്തില്‍ ജോലി നേടുന്നതിന് ഇന്ത്യ അടക്കമുള്ള നോണ്‍ യൂറോപ്യന്‍ ഇക്കണോമിക് ഏരിയ ( നോണ്‍ ഇഇഎ)എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം ബാധകമാണ്.
കോവിഡ് പ്രതിസന്ധിയില്‍ യാത്ര മുടങ്ങിയവരുടെ പെര്‍മിറ്റ് വീണ്ടും അനുവദിക്കും
COVID-19 യാത്രാ നിയന്ത്രണങ്ങള്‍ കാരണം നൂറുകണക്കിന് മലയാളികള്‍ അടക്കമുള്ളവരുടെ അനുവദിച്ച എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം അംഗീകാരങ്ങള്‍ റദ്ദായിരുന്നു. തക്കതായ തെളിവുകള്‍ സഹിതം അപേക്ഷിച്ചാല്‍അവര്‍ക്കായി പുതിയതായി വീണ്ടും എറ്റിപ്പിക്കല്‍ പെര്‍മിറ്റ് അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതുവരെ മാത്രം അയര്‍ലണ്ടിലേയ്ക്ക് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും 700 ല്‍ അധികം അപേക്ഷകളാണ് എ ഡബ്ല്യുഎസ് മുഖേന ഓണ്‍ലൈനായി തീര്‍പ്പാക്കിയത്.
പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി അയര്‍ലണ്ടിലേക്ക് പുതുതായി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അല്ലെങ്കില്‍ നിലവിലെ പെര്‍മിറ്റ്പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ലളിതമായി ഓണ്‍ലൈനായി ഇനിയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.
ജസ്റ്റിസ് മേഖലയിലുടനീളം ഈ ഡിജിറ്റല്‍ മാറ്റം നടപ്പാക്കുകയെന്നത് തന്റെ പ്രധാന അജണ്ടകളിലൊന്നാണെന്നും നിലവിലെ സേവനങ്ങളില്‍ സന്തുഷ്ടനാണെന്നും മന്ത്രി ഹെലന്‍ മക്എന്‍ടി പറഞ്ഞു.
എഡബ്ല്യുഎസ് മുഖേന വിവിധ മേഖലകളിലെ തൊഴില്‍ ആവശ്യകതയും നൈപുണ്യ ക്ഷാമവും തിരിച്ചറിഞ്ഞ് സ്ഥാപനങ്ങള്‍ക്ക് മതിയായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് വഴി സാധിക്കും.
ബിസിനസ്, എന്റര്‍പ്രൈസസ്, ഇന്നൊവേഷന്‍ വകുപ്പുമായ് ചേര്‍ന്നാണ് നീതിന്യായ വകുപ്പ് എഡബ്ല്യുഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
2019 ല്‍ 3,413 പേര്‍ക്കാണ് അയര്‍ലണ്ടില്‍ എഡബ്ല്യുഎസ് അനുസരിച്ച് ജോലി ചെയ്യാന്‍ അനുമതി ലഭിച്ചത്.
ഇതില്‍ 1,837 നഴ്സുമാര്‍, 142 ലോക്കം ജിപികള്‍, 14 ലോക്കം ആശുപത്രി ഡോക്ടര്‍മാര്‍, 227 നാവികര്‍ എന്നിവരുള്‍പ്പെടുന്നു. നഴ്സുമാരില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പോലും ഇമിഗ്രേഷന്‍ സംബന്ധിച്ച അപേക്ഷകള്‍ കാര്യക്ഷമമായും ഫലപ്രദമായും പുരോഗമിക്കുന്നുണ്ടെന്ന് തൊഴിലുടമകള്‍ക്ക് ഉറപ്പ് നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി മക്എന്‍ടി വ്യക്തമാക്കി.
എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീമിന്റെ നവീകരിച്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ https://inisonline.jahs.ie എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഐറിഷ് മലയാളി ന്യൂസ്
FOR MORE INFORMATION
Atypical Working Scheme – Online application process launched
In order to increase processing efficiency and provide a more transparent, streamlined process for applicants, the Atypical Working Scheme Unit of the Department of Justice and Equality has implemented an online application process.
The following information should be noted:
- This online application process will be effective from 3 September 2020. Please note that after Friday, 18 September 2020, applications and EFT payment of application fees submitted by any other means will no longer be accepted
- The online application process includes important new documentation requirements which you can read more about in the Atypical Working Scheme – Required Documents Reference Guide
- Please note that all submitted documents must be sufficiently legible to allow proper processing of the application and verification of the information therein.
- Requests for the re-issue of a letter of permission that has expired prior to use due to COVID-19 travel restrictions should continue to be submitted by email, including proof of postal return of any hard copy letter of approval, as noted in the Departmental COVID FAQ document here.
Due to the quantity of emails and applications received we are not in a position to respond to requests for updates on applications.
For further information, please see the web page – Atypical Working Scheme Application Overview.
Further information regarding the documents you must submit with your application can be found in the Atypical Working Scheme: Required Documents Reference Guide.
To submit an online application, please see the Online Application Portal.


Comments are closed.