head1
head3

വിട്ടുനിന്നത് മലയാളികള്‍ മാത്രം, വൈവിധ്യങ്ങളുടെ സമന്വയമായി ഇന്റര്‍നാഷണല്‍ ഫെസ്റ്റ്

ഡബ്ലിന്‍ :വംശീയ ആക്രമണങ്ങളുടെ ഭീഷണികള്‍ക്കിടയിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കലാ സാംസ്‌കാരിക വൈവിധ്യവും വൈപുല്യവും അവതരിപ്പിച്ച ഡബ്ലിന്‍ കാബിന്റീലിയിലെ കില്‍ബോഗെറ്റ് പാര്‍ക്കില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെസ്റ്റ് ശ്രദ്ധേയമായി.

കഴിഞ്ഞ വര്‍ഷം വരെ തുടര്‍ച്ചയായി നടത്തിയിരുന്ന ഡണ്‍ലേരി ഇന്ത്യ ഫെസ്റ്റാണ് ഇത്തവണ റി ബ്രാന്റ് ചെയ്ത് ഇന്റര്‍ നാഷണല്‍ ഫെസ്റ്റാക്കിയത് .ഡണ്‍ലേരി മേഖലയിലെ മലയാളികളുടെ സംഘടനയായ സോഷ്യല്‍ സ്പേസ് അയര്‍ലണ്ടാണ് മേള സംഘടിപ്പിച്ചത്.

സമീപകാല ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫെസ്റ്റിവലിന്റെ ചരിത്രത്തില്‍ ആദ്യമായി വന്‍ തോതില്‍ ഗാര്‍ഡകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഫെസ്റ്റിനോടനുബന്ധിച്ച് നിയോഗിച്ചിരുന്നു.

15ലധികം രാജ്യങ്ങളില്‍ നിന്നുള്ള 30ലേറെ ഗ്രൂപ്പുകളിലായി 500ലേറെ കലാകാരന്മാര്‍ ഫെസ്റ്റ് വേദിയിലെത്തി. ഓരോ രാജ്യത്തിന്റെയും പരമ്പരാഗത,സാംസ്‌കാരിക വൈവിധ്യം തുറന്നു കാട്ടുന്നതായിരുന്നു അവതരണങ്ങള്‍.

അയര്‍ലണ്ട്, ഇന്ത്യ, സ്‌പെയിന്‍, ജോര്‍ജിയ, ബ്രസീല്‍, ചിലി, ഉക്രെയ്ന്‍,ഇന്തോനേഷ്യ,ചൈന, ലിത്വാനിയ, പെറു, മലേഷ്യ, കൊറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകളാണ് ഫെസ്റ്റിലെത്തിയത്.

വിവിധ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തിയ ആഗോള സമൂഹത്തിന്റെ സമന്വയമായി ഫെസ്റ്റ് മാറി. ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് അയര്‍ലണ്ടിനോടുള്ള വാത്സല്യം തുറന്നുകാട്ടുന്നതായിരുന്നു ഇത്തവണത്തെ ഇന്റര്‍നാഷണല്‍ ഫെസ്റ്റ്.അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച ഫെസ്റ്റ് പ്രസക്തമായത്.

ഭയത്തോടെ വിട്ടുനിന്നത് മലയാളികള്‍ മാത്രം

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വന്‍ വിജയമായിരുന്ന ഇന്ത്യാ ഫെസ്റ്റിന് പങ്കെടുക്കാന്‍ ഇത്തവണയും രണ്ടായിരത്തോളം പേരെത്തി. ഭയപ്പാടോടെ വിട്ടു നിന്നത് മലയാളികള്‍ മാത്രമായിരുന്നു. ആക്രമണങ്ങള്‍ നിന്നിട്ടും തോരാത്ത ആരോപണങ്ങളുമായി മേളകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രചാരണം നടത്തിയവര്‍ വിജയം നേടിയെന്നത് സത്യം.മഴയും വില്ലനായി. രാവിലെ മുതല്‍ പെയ്തിറങ്ങിയ മഴയ്ക്ക് പക്ഷെ മേളയെ തോല്‍പ്പിക്കാനായില്ല. നിശ്ചയിച്ചിരുന്ന മിക്ക പരിപാടികളും നടത്തപ്പെട്ടു.

ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റ് ആഘോഷമാക്കാന്‍ എത്തിയവരില്‍ ബഹുഭൂരിപക്ഷവും ഐറിഷുകാരായിരുന്നു.ഇന്ത്യാക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായും അവരതിനെ ഉപയോഗപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.