head1
head3

അയര്‍ലണ്ടിലെ പൊതുമേഖലാ ആശുപത്രികളില്‍ ഈ വര്‍ഷം 850ലേറെ പുതിയ നഴ്സിംഗ് തസ്തികകള്‍ സൃഷ്ടിക്കും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പൊതുമേഖലാ ആശുപത്രികളില്‍ ഈ വര്‍ഷം 850ലേറെ പുതിയ നഴ്സിംഗ് തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി .ഇതിനായി 25 മില്യണ്‍ യൂറോയാണ് ചെലവിടുകയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ റെക്കോര്‍ഡ് റിക്രൂട്ട്‌മെന്റാണ് നടത്തിയതെന്ന് മന്ത്രി അവകാശപ്പെട്ടു.

എന്നാല്‍ പ്രഖ്യാപനം മാത്രമേയുള്ളു നിയമനമൊന്നും നടക്കുന്നില്ലെന്ന് ലേബറിന്റെ ആരോഗ്യ വക്താവ് ഡങ്കന്‍ സ്മിത്ത് ആക്ഷേപിച്ചു.തുടര്‍ച്ചയായി ധനസഹായം പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ലക്ഷ്യം നേടാറില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ കുറവ് ആരോഗ്യ രംഗത്തെയാകെ ബാധിക്കുന്നതായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ) വാര്‍ഷിക സമ്മേളനം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ടും സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

സെപ്തംബറിനകം കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്ക് നടത്തുന്നതിനാണ് സമ്മേളനത്തില്‍ യൂണിയന്‍ പ്രതിനിധികള്‍ ഏകകണ്ഠമായി തീരുമാനിച്ചത്.ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സംഘടനയെ അനുവദിക്കുന്ന പ്രമേയവും സമ്മേളനം പാസ്സാക്കി.
സ്റ്റാഫ് പാറ്റേണ്‍ ഉണ്ടാകണം

ജീവനക്കാരുടെ കുറവുകള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജിതമായ നടപടികളുണ്ടാകണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത്.സ്റ്റാഫിംഗ് പാറ്റേണ്‍ സംബന്ധിച്ച വ്യക്തവും ശക്തവുമായ നിയമങ്ങളുണ്ടാകണം, അത് നടപ്പാക്കുകയും വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.2019 മുതല്‍ സംഘടന ആവശ്യപ്പെടുന്ന കാര്യമാണിതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</

Comments are closed.