അയര്‍ലണ്ടില്‍ വീടുവാങ്ങുന്നവരില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ,വില കൂടുന്നതിന് കാരണവും….
ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഫസ്റ്റ് ഹാന്‍ഡ് വീടുകള്‍ വാങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ കുടിയേറ്റക്കാര്‍ മാറുന്നു.. സമീപ വര്‍ഷങ്ങളില്‍, ഇന്ത്യന്‍ പൗരന്മാര്‍ ഐറിഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ഒരു പ്രധാന ശക്തിയായി മാറിയിട്ടുണ്ടെന്ന് ഡബ്ലിനിലെ പ്രമുഖ ധനകാര്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതുതായി നിര്‍മ്മിച്ച വീടുകള്‍ വാങ്ങുന്നതില്‍ ഐടി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇതേ പ്രവണത തുടരുന്നുണ്ട്.കുടിയേറ്റക്കാരില്‍ അധികവും,അയര്‍ലണ്ടില്‍ തുടര്‍ന്നും ജീവിക്കുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ , വിപണിയില്‍ ലഭ്യത കുറവായിട്ടും,ഉയര്‍ന്ന വില നല്‍കി വീടുകള്‍ സ്വന്തമാക്കാന്‍ അവര്‍ മത്സരിക്കുന്നുണ്ട്.
എന്നാല്‍ വാടകയ്ക്ക് നല്‍കാനുള്ള വീടുകളുടെ ഉടമസ്ഥാവകാശം കരസ്ഥമാക്കുന്നതില്‍ അധികവും,അമേരിക്കക്കാരും,ചൈനക്കാരുമാണ്.
ജൂലൈയില്‍ അംഗീകരിച്ച മോര്‍ട്ട്‌ഗേജുകളുടെ മൊത്തം മോര്‍ട്ട്‌ഗേജുകള്‍ 1.61 ബില്യണ്‍ യൂറോയുടേതാണ്..അതില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ 1 ബില്യണ്‍ യൂറോയ്ക്ക് മുകളിലാണ്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ‘ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണത്തിലും ,മോര്‍ട്ട്‌ഗേജ് അംഗീകാരത്തിലും, 21% വര്‍ദ്ധനവുണ്ടായതായി ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ് ഫെഡറേഷന്റെ സിഇഒ ബ്രയാന്‍ ഹെയ്സ് പറഞ്ഞു.
2024 ല്‍ 49,384 മോര്‍ട്ട്‌ഗേജ് അംഗീകാരങ്ങള്‍ അനുവദിച്ചു, അതില്‍ 30,550 എണ്ണവും ആദ്യ തവണ മോര്‍ട്ട്‌ഗേജുകളാണ്. ഹെല്‍പ്പ് ടു ബൈ സ്‌കീമിനായി റവന്യൂ കമ്മീഷണര്‍മാര്‍ക്കുള്ള അപേക്ഷകള്‍ 2025 ലെ ആദ്യ ഏഴ് മാസങ്ങളില്‍ 45% വര്‍ദ്ധിച്ച് 23,902 എണ്ണമായെന്നും അദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO


Comments are closed.