head3
head1

ഇന്ത്യയെ ഇടിച്ചു വീഴ്ത്തി അയര്‍ലണ്ട്, ഇന്റര്‍നാഷണല്‍ ബോക്സിംഗ് പരമ്പര നേടി

ഡബ്ലിന്‍ : ഡബ്ലിന്‍ നടന്ന ഇന്റര്‍നാഷണല്‍ ബോക്സിംഗ് പരമ്പരയില്‍ ഇന്ത്യയെ ഇടിച്ചു വീഴ്ത്തി അയര്‍ലണ്ട് വിജയിച്ചു.ഇന്ത്യയുടെ 10നെതിരെ 26 വിന്നുകളാണ് അയര്‍ലണ്ട് നേടിയത്.രണ്ടാം പാദത്തില്‍ പാരീസ് ഒളിമ്പ്യന്‍മാരായ ജാക്ക് മാര്‍ലി, ജെന്നി ലെഹെയ്ന്‍, ഡീന്‍ ക്ലാന്‍സി, ലോക വെങ്കല മെഡല്‍ ജേതാവ് പാറ്റ്സി ജോയ്സ് എന്നിവരുടെ ശ്രദ്ധേയ വിജയങ്ങളും ഇതിലുള്‍പ്പെടുന്നു.20 മത്സരങ്ങളില്‍ 14 വിജയവും നേടിയാണ് അയര്‍ലണ്ട് ഇന്നലെ പരമ്പര സ്വന്തമാക്കിയത്.

ആന്‍ട്രിം (3), ഡൗണ്‍ (1), ഡബ്ലിന്‍ (8), ഗോള്‍വേ (2),പോര്‍ട്ട് ലീഷ് (1), ലെട്രിം (1), മയോ (2), വെസ്റ്റ്മീത്ത് (2) എന്നിവിടങ്ങളില്‍ നിന്നുള്ള ബോക്സര്‍മാരാണ് അയര്‍ലണ്ടിനായി ബോക്സ് ചെയ്തത്. യൂറോപ്യന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് (2024)ഷാനന്‍ സ്വീനി, യൂറോപ്യന്‍ വെങ്കല മെഡല്‍ ജേതാവ് നിയാം ഫേ, കഴിഞ്ഞ വര്‍ഷത്തെ യൂറോപ്യന്‍ യൂത്ത് ചാമ്പ്യന്‍ അവാ ഹെന്റി എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

മാര്‍ച്ചില്‍ വെയില്‍സ്, ഫ്രാന്‍സ്, ഇന്ത്യ എന്നിവര്‍ ഉള്‍പ്പെട്ട മൂന്ന് യൂത്ത് ഇന്റര്‍നാഷണല്‍, മെയ് മാസത്തില്‍ ഓസ്ട്രിയയ്‌ക്കെതിരായ എലൈറ്റ് ഇന്റര്‍നാഷണല്‍, ഈ മാസം ആദ്യം ബെല്‍ഫാസ്റ്റില്‍ നടന്ന ഇംഗ്ലണ്ട്, ഹംഗറി, അള്‍സ്റ്റര്‍ സെലക്ട് എന്നിവ ഉള്‍പ്പെട്ട യു23 റൗണ്ട് റോബിന്‍ എന്നിവയ്ക്ക് ശേഷം നടന്ന 8ാമത്തേതും 9ാമത്തേതുമായ ഇന്റര്‍നാഷണലുകളാണ് ഇവ.ഈ പരമ്പരയിലുള്ള എലൈറ്റ്, യു23 ടീം അയര്‍ലന്‍ഡ് ടീമിനെ മുമ്പ് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ടീം നവംബര്‍ 21ന് ബുഡാപെസ്റ്റിലേക്ക് പുറപ്പെടും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</

Leave A Reply

Your email address will not be published.