head3
head1

എച്ച് എസ് ഇയുടെ  ഐ ടി സംവിധാനം അട്ടിമറിച്ച് വൈറസ് ആക്രമണം, സര്‍വീസുകള്‍ മുടങ്ങിയേക്കും

ഡബ്ലിന്‍: മാരകമായ വൈറസ് ആക്രമണത്തെ തുടര്‍ന്ന് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവിന്റെ (എച്ച് എസ് ഇ ) ഐടി  സംവിധാനങ്ങള്‍ തകര്‍ന്നു.
റാന്‍സംവെയര്‍ വൈറസ് ആക്രമണത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ഐ ടി സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണെന്ന് ഇന്ന് രാവിലെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

എച്ച് എസ് ഇ യുടെ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അനുവദിക്കുന്നതിനുമായി മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡബ്ലിനിലെ റോട്ടുണ്ട ആശുപത്രിയില്‍ അടക്കം രാജ്യത്തെ ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായി എങ്കിലും മുടങ്ങിയേക്കാം എന്ന സൂചനയാണ് ആരോഗ്യവകുപ്പ്  ല്‍കുന്നത്.

റോട്ടുണ്ടയില്‍ ഔട്ട്പേഷ്യന്റ് സന്ദര്‍ശനങ്ങളും റദ്ദാക്കി.എല്ലാ ഗൈനക്കോളജി ക്ലിനിക്കുകളും ഇന്ന് പ്രവര്‍ത്തനം റദ്ദാക്കി.

എന്നിരുന്നാലും അടിയന്തിര ആശങ്കകളുള്ളവര്‍ക്ക്    സാധാരണപോലെ ഹാജരാകാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സര്‍വീസില്‍ ഉണ്ടായേക്കാവുന്ന തടസങ്ങളില്‍ എച്ച്എസ്ഇ രോഗികളോടും പൊതുജനങ്ങളോടും ഖേദം പ്രകടിപ്പിച്ചു.സര്‍വീസുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം ഇന്ന് നിശ്ചയിച്ചിട്ടുള്ള കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകള്‍ സാധാരണപോലെ  നടത്തപ്പെടുമെന്നും എച്ച് എസ് ഇ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.