എച്ച് എസ് ഇ ഉറക്കത്തില്‍, നീളുന്ന ട്രോളികള്‍… നിസ്സഹായരായി ആരോഗ്യ പ്രവര്‍ത്തകര്‍.
അയര്‍ലണ്ടില്‍ ആശുപത്രികളിലെ രോഗികളുടെ തിരക്ക് അനിയന്ത്രിതം
ഡബ്ലിന്‍ : രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലെ ആശുപത്രികളിലെ അനിയന്ത്രിതമായ തിരക്ക് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ അപകടത്തിലാക്കുന്നു.നൂറുണക്കിന് രോഗികള്‍ ട്രോളികളിലും കസേരകളിലും ആശുപത്രി ഇടനാഴികളിലുമെല്ലാം പരിചരം കാത്ത് കഴിയുന്ന സ്ഥിതിയാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി പടിഞ്ഞാറന്‍ മേഖലയിലെ ആശുപത്രികള്‍ ട്രോളി രോഗികളെ കൊണ്ട് ബുദ്ധിമുട്ടുകയാണ്.
ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, മായോ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ലെറ്റര്‍കെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നഴ്സുമാരും മിഡൈ്വഫുകളുമാണ് ഏറ്റവും പ്രതിസന്ധിയില്‍.ആറ് മണിക്കൂറിലേറെ സമയം ട്രോളിയില്‍ കഴിയുന്ന രോഗിയ്ക്ക് ഭാവിയില്‍ ദീര്‍ഘകാലം നീണ്ട ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രോളികളുടെ എണ്ണം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് ഓര്ഗനൈസേഷന് എച്ച് എസ് ഇയോട് ആവശ്യപ്പെട്ടു.ബുധനാഴ്ച രാവിലെ മാത്രം 458 രോഗികളാണ് വിവിധ ആശുപത്രി ട്രോളികളില്‍ കഴിഞ്ഞത്. പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ മാത്രം 155 രോഗികളുണ്ടെന്ന് യൂണിയന് പറഞ്ഞു.
ട്രോളി രോഗികളുടെ എണ്ണം പേടിപ്പെടുത്തുന്നതാണെന്ന് ഐ എന്‍ എം ഒ വെസ്റ്റേണ്‍ റീജിയന് അസിസ്റ്റന്റ് ഡയറക്ടര്‍ കോം പോര്‍ട്ടര്‍ പറഞ്ഞു.രോഗികളും ജീവനക്കാരും ഒരേ പോലെ സുരക്ഷാ അപകടത്തിലാണ്.തിരക്ക് കുറയ്ക്കുന്നതിന് കൃത്യമായ കര്‍മ്മ പദ്ധതികള്‍ രൂപപ്പെടുത്തണം.റിക്രൂട്ട്മെന്റ് നടത്താത്തതും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും മൂലം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പോലും സുരക്ഷിത പരിചരണം നല്കാന് കഴിയാത്ത സ്ഥിതിയാണെന്ന് നഴ്സുമാര്‍ പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നിട്ടും എച്ച് എസ് ഇ ഇടപെലുകളുണ്ടാകുന്നില്ല.
പടിഞ്ഞാറ് മേഖലയില്‍ രോഗികള്‍ക്ക് സുരക്ഷിത പരിചരണം ഉറപ്പാക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കണമെന്ന് യൂണിയന് ആവശ്യപ്പെട്ടു.ആശുപത്രികളിലെ ദുരിതവും പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള യൂണിയന്റെ മുന്നറിയിപ്പുകള്‍ക്ക് ഇനിയെങ്കിലും കാതു നല്കാന് എച്ച് എസ് ഇയും സര്‍ക്കാരും തയ്യാറാകണമെന്ന് യൂണിയന് ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.