ഡബ്ലിന്‍: കോവിഡ് യാത്രാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ശിക്ഷയുമായി തലങ്ങുവിലങ്ങും പായുകയാണ് ഗാര്‍ഡ.അഞ്ച് കിലോമീറ്റെന്ന പരിധി ലംഘിക്കുന്നവര്‍ക്കെതിരെയെല്ലാം പിടി കൂടപ്പെട്ടാല്‍ ,ഫൈന്‍ ചുമത്തുകകയാണ്.
ജനുവരി 11നാണ് ഓണ്‍-ദി-സ്പോട്ട് ചാര്‍ജുകള്‍ -100 യൂറോ പിഴ- പ്രാബല്യത്തില്‍ വന്നത്. അതിനുശേഷം 2,400 ലധികം പിഴകളാണ് ഗാര്‍ഡ ഈടാക്കിയത്.
കഴിഞ്ഞ ഞായറാഴ്ച മാത്രം ഗാര്‍ഡ 909 പിഴ ചാര്‍ജ് ചെയ്തു.ഇതു കൂടാതെ 645 പിഴ ശിക്ഷയും നടപ്പാക്കി.പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി ചെക്ക്‌പോസ്റ്റുകളും രാജ്യത്തുടനീളം നിരവധി പട്രോളിംഗും നടത്തുന്നുണ്ട്.എന്നിരുന്നാലും, ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ നമുക്ക് വീടുവിട്ട് നിശ്ചിത യാത്രാ പരിധി പാലിക്കാതെ യാത്ര ചെയ്യാം. സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അത്തരത്തിലുള്ള 17 സാഹചര്യങ്ങള്‍ വിശദമാക്കുന്നുണ്ട്- അത് ഇങ്ങനെയാണ്–
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പുറത്തേയ്ക്ക് യാത്ര ചെയ്യാം
ദുര്‍ബലനായ ഒരു വ്യക്തിക്ക് പരിചരണം നല്‍കുന്നതിനോ മറ്റ് സുപ്രധാന കുടുംബ കാര്യങ്ങള്‍ക്കോ പുറത്തുപോകാം
കൃഷിയ്ക്കോ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും
സ്‌കൂളില്‍ പോകുന്നതിനും കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവരുന്നതിനും
കോളേജില്‍ വ്യക്തിപരമായി പങ്കെടുക്കേണ്ട ആവശ്യമുണ്ടെങ്കില്‍
ശിശു സംരക്ഷണ സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിന്
ഒരു പ്രവേശന ക്രമീകരണത്തിന്റെ ഭാഗമായി കുട്ടികളെ സന്ദര്‍ശിക്കാനുള്ള യാത്ര, കുട്ടികള്‍ക്ക് പ്രവേശനം തേടിയുള്ള യാത്ര
ഒരു അവശനായ വ്യക്തിയ്ക്കോ ഉറ്റ ബന്ധുവിനോ മെഡിക്കല്‍ അല്ലെങ്കില്‍ ഡെന്റല്‍ അപ്പോയിന്റ്മെന്റിന് പോകുന്നതിന്
ഒരു പിന്തുണാ ബബിളിലുള്‍പ്പെട്ടതാണെങ്കില്‍ ആ വ്യക്തിയുടെ വീട്ടിലേക്ക് പോകുന്നതിന്
നിങ്ങള്‍ക്കോ നിങ്ങള്‍ താമസിക്കുന്നയിടത്തേയോ ദുര്‍ബലനോ,അവശനോഒരു വ്യക്തിക്കോ അത്യാവശ്യ വൈദ്യസഹായം തേടുന്നതിന്
രക്തം ദാനം ചെയ്യുന്നതിന്
മൃഗാശുപത്രിയില്‍ പോകുന്നതിന്
വിവാഹത്തിനോ ശവസംസ്‌കാരത്തിനോ പോകുന്നതിന്
കോടതിയില്‍ പോകുന്നതിന്
താമസസ്ഥലം തേടുന്നതിന്
നിങ്ങള്‍ മറ്റൊരു രാജ്യത്താണ് താമസിക്കുന്നതെങ്കില്‍ അയര്‍ലണ്ട് വിടാന്‍ വിമാനത്താവളത്തിലേക്കോ തുറമുഖത്തിലേക്കോ യാത്ര ചെയ്യുന്നതിന്
ഗാര്‍ഹിക പീഡനത്തില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും
ഈ കാര്യങ്ങള്‍ക്കാണ് പുറത്തുപോകാന്‍ അനുമതിയുള്ളത്.
എന്നാല്‍ ഏത് കാര്യത്തിന് പുറത്തുപോയാലും അത് ഗാര്‍ഡയെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം യാത്ര ചെയ്യുന്ന ആള്‍ക്കാണ്.
അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് പുറത്തുപോകാനും അനുവദിക്കുന്നുണ്ട്.എന്നാല്‍ അഞ്ച് കിലോ മീറ്ററിനുള്ളിലുള്ള ഷോപ്പുകളില്‍ നിന്നും അവശ്യസാധനങ്ങള്‍ വാങ്ങണമെന്ന അഭ്യര്‍ത്ഥന ഗാര്‍ഡ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്.
ചില യാത്രക്കാര്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ നിയമം ലംഘിച്ച് യാത്ര ചെയ്യുന്നുണ്ടെന്ന് ഗാര്‍ഡ വെളിപ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഡയെ കബളിപ്പിക്കാന്‍ അരി ഉള്‍പ്പെടയുള്ള പലവ്യഞ്ജന സാധനങ്ങള്‍ സ്ഥിരമായി കാറിന്റെ ഡിക്കിയില്‍ വെച്ച് യാത്ര ചെയ്തയാളെ വാണിംഗ് നല്‍കി വിട്ടയച്ചതായും പറയപ്പെരുന്നു,
ഐറിഷ് മലയാളി ന്യൂസ്


Comments are closed.