head1
head3

‘യൂറോപ്പ് തോറ്റു പോയി മക്കളെ…..’,രക്ഷപ്പെടാന്‍ വഴിയുണ്ട്

ബ്രസല്‍സ് : യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് നിരാശാജനകമായി പ്രതികരിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ്.വ്യാപാരത്തിനും സുരക്ഷയ്ക്കുമായി മൂന്നാം രാജ്യങ്ങളെ ആശ്രയിക്കുന്നതിലൂടെ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാവുകയാണെന്ന മുന്നറിയിപ്പും സെന്‍ട്രല്‍ ബാങ്ക് മേധാവി നല്‍കി.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.ഇയു രാജ്യങ്ങള്‍ തമ്മിലുള്ള സേവനങ്ങള്‍ക്കും ചരക്ക് വ്യാപാരത്തിനുമുള്ള തടസ്സങ്ങള്‍ കുറയ്ക്കുകയെന്നതാണ് മുന്നേറാനുള്ള ഏക മാര്‍ഗ്ഗം. സേവനങ്ങള്‍ക്ക് 100% താരിഫും സാധനങ്ങള്‍ക്ക് 65% താരിഫും ഈടാക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ തടസ്സങ്ങളെന്ന് ഇസിബി കണ്ടെത്തിയിട്ടുണ്ട്. താരതമ്യേന തുറന്ന സമ്പദ്വ്യവസ്ഥയായ നെതര്‍ലാന്‍ഡ്‌സിന്റെ അതേ നിലവാരത്തിലേക്ക് തടസ്സങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ യു എസ് താരിഫുകളില്‍ നിന്നുള്ള ആഘാതം പൂര്‍ണ്ണമായും നികത്താനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ യൂറോപ്യന്‍ ബാങ്കിംഗ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യൂറോപ്പ് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയത്. നയരൂപകര്‍ത്താക്കള്‍ യൂറോപ്പിന്റെ ബലഹീനതകളെ നിശബ്ദമായി മറച്ചുവെച്ചുവെന്നും ഇവര്‍ ആരോപിച്ചു.ഇതെല്ലാം നമ്മെ പിന്നോട്ടടിച്ചു.ഡിജിറ്റല്‍ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി തുടങ്ങിയ ഭാവി വളര്‍ച്ചയെ രൂപപ്പെടുത്തുന്ന മേഖലകളും, മൂലധന വിപണികളുമടങ്ങുന്ന നമ്മുടെ ആഭ്യന്തര വിപണി നിശ്ചലമായി.

യൂറോപ്പ് സ്വന്തം രക്ഷ തേടുന്ന ‘ദുഷിച്ച വൃത്തത്തെ’ അഭിമുഖീകരിച്ചു.ഇവര്‍ യു എസ് സ്റ്റോക്കുകള്‍ക്ക് പണം നല്‍കി. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ഇ യുവിനേക്കാള്‍ വേഗത്തില്‍ മുന്നേറാന്‍ ഇത് സഹായിച്ചു.സ്വദേശത്തെ ഉല്‍പാദനക്ഷമത സ്തംഭിച്ചു. മറ്റുള്ളവരെ ആശ്രയിക്കുന്നത് വര്‍ദ്ധിച്ചു- ഇ സി ബി മേധാവി വിശദീകരിച്ചു.

യൂറോപ്യന്‍ യൂണിയന്‍ അന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിച്ചത് സമ്പദ് വ്യവസ്ഥ ദുര്‍ബലമാക്കുന്നതിന് കാരണമായെന്ന് സെന്‍ട്രല്‍ ബാങ്ക് മേധാവി ചൂണ്ടിക്കാട്ടി.ബ്ലോക്കിലെ കയറ്റുമതിക്കാരെ സമ്പന്നരാക്കിയ വ്യാപാരത്തില്‍ നിന്ന് പ്രധാന പങ്കാളികള്‍ പിന്മാറിയതും മറ്റൊരു കാരണമായി. സുരക്ഷയ്ക്കും നിര്‍ണായക അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിനും മൂന്നാം രാജ്യങ്ങളെ ആശ്രയിച്ചത് യൂറോപ്പിനെ തളര്‍ത്തി. ഇലക്ട്രിക് മോട്ടോറുകളിലും കാറ്റാടി യന്ത്രങ്ങളിലും നിര്‍ണായകമായ അപൂര്‍വ എര്‍ത്ത് ലോഹങ്ങളുടെ വിതരണത്തിലെ ചൈനയുടെ ആധിപത്യവും ഏറെ ദോഷം ചെയ്തു.
സംരക്ഷണവാദത്തിലേക്കും ആഗോളവല്‍ക്കരണത്തിനെതിരെയും ഡൊണാള്‍ഡ് ട്രംപ് നീങ്ങിയത് ആഗോളതലത്തില്‍ വഴിത്തിരിവായി.എല്ലാ വ്യാപാര പങ്കാളികള്‍ക്കും ഉയര്‍ന്ന താരിഫുകള്‍, യു എസ് ചുമത്തിയതിനെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി വിമര്‍ശിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.