ഡബ്ലിനിലെ ഇന്ത്യന്‍ യുവാവിന് നേരെയുള്ള ആള്‍ക്കൂട്ട ആക്രമണം: പിന്നില്‍ അഭയാര്‍ത്ഥികള്‍ക്കായി പൊരുതുന്നവരോ ?
ഡബ്ലിന്‍: താലയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ യുവാവിന് പിന്തുണയും സ്വാന്തനവുമായി ആയിരങ്ങള്‍. ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് താലയിലെ പാര്‍ക്ക്ഹില്‍ റോഡില്‍ വെച്ച് ഇദേഹത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആക്രമിച്ചത്.
40 വയസ്സ് പ്രായം വരുന്നഇദ്ദേഹം ആമസോണില്‍ ജോലി ലഭിച്ച് ഡബ്‌ളിനിലെത്തി ആദ്യത്തെ ആഴ്ചതന്നെയാണ് അക്രമികളുടെ പിടിയില്‍ പെടുന്നത്. കുടിയേറ്റവിരുദ്ധരായ ഒരു സംഘം ചെറുപ്പക്കാരാണ് ലോക്കല്‍ ടെമ്പിളിലേയ്ക്ക് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ചത് .കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് അക്രമികള്‍ ഇയാളെ മര്‍ദ്ദിച്ചതെന്ന് ഗാര്‍ഡ പറഞ്ഞു.എന്നാല്‍ ഈ ആരോപണങ്ങളില്‍ സത്യമില്ലെന്ന് ഗാര്‍ഡയും,ദൃക്സാക്ഷികളും വ്യക്തമാക്കി.എന്നാല്‍ കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ ഈ വ്യാജ ആരോപണത്തിന് വലിയ പ്രചാരണം നല്‍കിയതോടെ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
കുടിയേറ്റവിരുദ്ധര്‍ യുവാവിനെ തലങ്ങും,വിലങ്ങും മര്‍ദ്ദിച്ചു.തലയിലും,മുഖത്തും കത്തികൊണ്ട് വരഞ്ഞു, അയാളുടെ വസ്ത്രം ഓരോന്നായി ഉരിഞെടുത്തു. പ്രദേശവാസികള്‍ ഇത് കണ്ട് ആനന്ദിച്ചു.എന്നാല്‍ മനുഷ്വത്വം ഇനിയും വറ്റിയിട്ടില്ലാത്ത ചിലര്‍ ഗാര്‍ഡയെയും ,ആംബുലന്‍സും വിളിച്ചു വരുത്തി അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.
ഇതിനിടെ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് കുടിയേറ്റവിരുദ്ധര്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ക്ക് വലിയ പ്രചാരണം ലഭിച്ചു.ഇതോടെ സംഭവത്തിന് ദൃക്സാക്ഷിയായ ജെന്നിഫര്‍ മുറൈയെന്ന ഐറിഷുകാരി സോഷ്യല്‍ മീഡിയില്‍ പ്രതീകരിച്ചതോടെ കുടിയേറ്റവിരുദ്ധര്‍ക്ക് തിരിച്ചടിയായി.
.ഞായറാഴ്ച പുലര്‍ച്ചെ തന്നെ ആക്രമിക്കപ്പെട്ട യുവാവ് ആശുപത്രി വിട്ടെങ്കിലും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും താലയില്‍ വിദേശ പൗരന്മാര്‍ പ്രകോപനമില്ലാതെയും, വ്യാജ ആരോപണങ്ങളുടെ പേരിലുമാണ് ആക്രമിക്കപ്പെടുന്നതെന്നും ഗാര്‍ഡയും സ്ഥിരീകരിച്ചു.
അഭയാര്‍ഥികളുടെ പേരില്‍
അയര്‍ലണ്ടില്‍ എത്തി സര്‍ക്കാരിന്റെ ചൊല്ലും ചെലവും സ്വീകരിച്ചു ജീവിക്കുന്ന അഭയാര്‍ഥികളുടെ പേരിലാണ് കുടിയേറ്റവിരുദ്ധര്‍ ,അയര്‍ലണ്ടില്‍ ജോലി തേടിയും, പഠനത്തിനുമായി എത്തുന്ന വിദേശികളെ ഉപദ്രവിക്കുന്നതും എന്നതാണ് പുതിയ പ്രവണത. അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും, സര്‍ക്കാര്‍ സംരക്ഷണമുള്ള ഹോട്ടലുകളിലുമാണ് വീടുകളിലും താമസിക്കുന്നത്.അവര്‍ക്ക് മതാചാര പ്രകാരമുള്ള ഇഷ്ടഭക്ഷണവും ,വസ്ത്രവും ,പാര്‍പ്പിടവും , ആഴ്ച തോറും ചിലവുകാശും കൊടുത്തു താമസിപ്പിക്കുകയാണ്. എട്ടു മാസത്തിനുള്ളില്‍ സ്റ്റാമ്പ് 4 ലഭിച്ച് ഇവര്‍ കളത്തിലിറങ്ങുന്നത് വരെ സര്‍ക്കാര്‍ അവര്‍ക്ക് സംരക്ഷണവും നല്‍കും. അയര്‍ലണ്ടിലെ ഇക്കണോമിക്ക് കുടിയേറ്റക്കാര്‍ അടക്കമുള്ള സാധാരണക്കാര്‍ നല്കുന്ന ടാക്‌സില്‍ നിന്നെടുത്ത് സര്‍വ്വ ചിലവും നല്‍കുന്നതോടെ അഭയാര്‍ത്ഥികള്‍ ,അവര്‍ മുമ്പ് താമസിച്ചിരുന്ന രാജ്യങ്ങളിലെ സര്‍വസ്വാതന്ത്ര്യങ്ങളും ഇവിടെ ആസ്വദിക്കാനും, ഐറിഷ് ജനതയെ അവരുടെ നിയമങ്ങള്‍ പഠിപ്പിക്കാനും തുടങ്ങുന്നതോടെ , ജോലി തേടി അയര്‍ലണ്ടിലെത്തിയ വിദേശകുടിയേറ്റക്കാര്‍ ,അയര്‍ലണ്ടില്‍ പുലര്‍ത്തിയിരുന്ന സര്‍വ സാഹോദര്യഭാവങ്ങളും ഇവര്‍ നശിപ്പിക്കുകയും ചെയ്യും.
അഭയാര്‍ത്ഥികളും , സാധാരണ കുടിയേറ്റക്കാരുമായുള്ള വ്യത്യാസം തുറന്നുപറയാന്‍ സാധാരണ കുടിയേറ്റക്കാര്‍ തയാറാവേണ്ടതുണ്ട്. ജോലി സ്ഥലങ്ങളിലും , സോഷ്യല്‍ മീഡിയയിലും അത്തരം വ്യത്യാസങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കില്‍ അഭയാര്‍ഥികളുടെ പേരില്‍ സാധാരണകുടിയേറ്റക്കാര്‍ ഇനിയും ആക്രമിക്കപ്പെട്ടേക്കാം.
അയര്‍ലണ്ടില്‍ ജോലി തേടിയെത്തിയവരില്‍ ബഹുഭൂരിപക്ഷം പേരെയും , സര്‍ക്കാരോ, തൊഴിലുടമകളോ ,ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവിടേയ്ക്ക് വിളിച്ചു വരുത്തിയവരാണ്. അവര്‍ നിയമാനുസൃതം നികുതി അടയ്ക്കുന്നവരാണ്.അതിനൊക്കെയുള്ള അവകാശങ്ങളും സംരക്ഷണവും അവര്‍ക്ക് ലഭിച്ചേ തീരു.പൊതു ഇടങ്ങളില്‍ അതിനായി പ്രതികരിക്കാന്‍ നാം മിക്കപ്പോഴും, മറന്നുപോകുന്നുവെന്നത് ,അവരെ അവഗണിക്കാനുള്ള ഒരു കാരണമാവുകയും ചെയ്യും.
ഇന്നലെ ഇന്ത്യന്‍ യുവാവ് ആക്രമിക്കപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ആര്‍ ടി ഇ ,ആ വാര്‍ത്തയ്ക്കൊപ്പം ലീമെറിക്കില്‍ ഒരു അഭയാര്‍ഥിയെ ജനക്കൂട്ടം ആക്രമിച്ച വാര്‍ത്തയും ഒപ്പം കൊടുത്ത് ,താലയിലെ സംഭവത്തെ നിസാരമാക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇക്കണോമിക്ക് മൈഗ്രന്റ്സും ,അഭയാര്‍ത്ഥികളും ഒരേ തട്ടില്‍ അളക്കപ്പെടുന്നത് ,തികച്ചും ആസൂത്രിതമായ തിരക്കഥയാണ്. ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാരെ പോലെ തന്നെയാണ് അഭയാര്‍ത്ഥികളും എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു നീക്കമാണ് ഇത്. അഭയാര്‍ത്ഥികള്‍ ഈ രാജ്യത്തിന് പുതുമതനിയമങ്ങള്‍ അല്ലാതെ എന്ത് മറ്റെന്ത് സംഭാവനകളാണ് നല്‍കുന്നത് എന്ന് പൊതുസമൂഹത്തോട് ചോദിക്കാനും അറിയിക്കാനുമുള്ള ബാധ്യത സാധാരണ കുടിയേറ്റക്കാര്‍ക്കുണ്ട്. ആ നിയോഗം നിര്‍വഹിച്ചില്ലെങ്കില്‍ , 56 ലക്ഷം പേര്‍ മാത്രമുള്ള അയര്‍ലണ്ടിനെ അടിമത്വത്തിലാക്കാനുള്ള പോരാട്ടത്വര ആവാഹിച്ചെത്തിയ അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടിനെ കീഴടക്കുക തന്നെ ചെയ്യും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.