ഡബ്ലിനില്‍ നിരോധനം അടുത്ത മൂന്നാഴ്ചത്തേക്ക്, ഡബ്ലിനില്‍ റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഇന്‍ഡോര്‍ ഡൈനിംഗ് നിരോധിക്കാന്‍ ശുപാര്‍ശ
ഡബ്ലിന്‍ :വൈറസിനൊപ്പം ജീവിക്കാനുള്ള ഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ അടുത്ത മൂന്നാഴ്ചത്തേക്ക് റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഇന്‍ഡോര്‍ ഡൈനിംഗ് നിരോധിക്കാന്‍ നാഷണല്‍ പബ്ലിക് എമര്‍ജന്‍സി ടീം (എന്‍ഫെറ്റ്) ശുപാര്‍ശ. പബ്ബുകളിലും റെസ്റ്റോറന്റുകളിലും ടേക്ക് എവേയും ഔട്ട്‌ഡോര്‍ ഡൈനിംഗും മാത്രമേ പാടുള്ളൂ.ഈ ശുപാര്‍ശ
സര്‍ക്കാര്‍ തീരുമാനമായാല്‍ തേര്‍ഡ് ലെവല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ കൗണ്ടിയാകും ഡബ്ലിനെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉയര്‍ന്ന വൈറസ് വ്യാപനമാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകുന്നതിന് കാരണമാകുന്നത്.കില്‍ഡെയര്‍, പോര്‍ട്ട് ലീഷ്, ഓഫലി എന്നിവിടങ്ങളിലും സമാനമായ നിയമങ്ങള്‍ അവതരിപ്പിക്കുന്നത് കാബിനറ്റ് സബ് കമ്മിറ്റി പരിഗണിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഡോണെഗല്‍ ,വാട്ടര്‍ഫോര്‍ഡ് ,ലൗത് കൗണ്ടികളിലും കോവിഡ് വ്യാപനം ആശങ്കാജനകമായ നിലയില്‍ വര്‍ദ്ധിക്കുകയാണ്. സ്ഥിതി വഷളായാല്‍ ഇവിടങ്ങളിലും നിരോധനം അടുത്തയാഴ്ചയോടെ ഉണ്ടായേക്കും.
മിഡ്‌ലാന്റ് കൗണ്ടികളിലെ റെസ്റ്റോറന്റുകളും പബ്ബുകളും ഔട്ട്‌ഡോര്‍ 15 പേര്‍ക്ക് മാത്രമേ സേവനം അനുവദിക്കൂ.കോവിഡ് -19 പാന്‍ഡെമിക് പടര്‍ന്നതിനെത്തുടര്‍ന്ന് ഇതിനകം ബുദ്ധിമുട്ടിലായ തലസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഈ ശുപാര്‍ശ കനത്ത പ്രഹരമായിരിക്കുമെന്നാണ് കരുതുന്നത്.ഇതിനെതിരെ റെസ്റ്റോറന്റും പബ് പ്രതിനിധികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സ്റ്റെല്‍ത്ത് ഹോസ്പിറ്റാലിറ്റി ലോക്ക് ഡൗണ്‍ ആണിതെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്.
ടീമിന്റെ ശുപാര്‍ശകള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഫ്രേസറിന്റെ അധ്യക്ഷതയില്‍ പുതുതായി രൂപീകരിച്ച കോവിഡ് -19 മേല്‍നോട്ട ഗ്രൂപ്പ് അവലോകനം ചെയ്തു.കാബിനറ്റ് കോവിഡ് സബ് കമ്മിറ്റി ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഈ ഗ്രൂപ്പിന്റെ ഉപദേശം അവലോകനം ചെയ്യും.
ചാമ്പ്യന്‍ഷിപ്പ് ഗെയിമുകള്‍ ഉള്‍പ്പെടുന്ന എലൈറ്റ് സ്‌പോര്‍ട്ടിന് ഒരു ഇളവ് ഉണ്ടെങ്കിലും കൗണ്ടിയിലെ മറ്റെല്ലാകായിക മത്സരങ്ങളും നിര്‍ത്തലാക്കും.
കൗണ്ടി ഡബ്ലിനില്‍ തിയേറ്ററുകള്‍ , സിനിമാശാലകള്‍ കലാ വേദികള്‍ ,എന്നിവ തുറക്കില്ല, കോണ്‍ഫറന്‍സുകള്‍ ഇവന്റുകള്‍ പോലുള്ള സംഘടിത ഇന്‍ഡോര്‍ പരിപാടികള്‍ നടക്കാന്‍ അനുവദിക്കില്ല.
ഔട്ട് ഡോര്‍ ഇവന്റുകള്‍ 15 ആളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
വ്യക്തിഗത പരിശീലനത്തിനായി മാത്രം ജിമ്മുകള്‍ തുറക്കാന്‍ അനുവദിക്കും.
ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഇളവ് ഉണ്ടെങ്കിലും പള്ളികളും ആരാധനാലയങ്ങളും സ്വകാര്യ പ്രാര്‍ത്ഥനയ്ക്കായി മാത്രമേ തുറന്നിടാവു,. എന്നിരുന്നാലും ഇവിടെ പോലും 25 പേരെ മാത്രമേ അനുവദിക്കൂ.മറ്റെല്ലാ ചര്‍ച്ച് സര്‍വീസുകളും ഒഴിവാക്കണം
പബ്ബുകള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്നലെ ഉന്നതാരോഗ്യസമിതി മീറ്റിംഗില്‍ ശക്തമായ ചര്‍ച്ചകളാണ് നടന്നത്.രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു ടേബിള്‍ ഒരു വീടിന് മാത്രമായി പരിമിതപ്പെടുത്തുക തുടങ്ങിയ പുതിയ ഇന്‍ഡോര്‍ നിയമങ്ങള്‍ പരിഗണിക്കണമെന്ന് ചില അംഗങ്ങള്‍ നിര്‍ദ്ദേശിച്ചതായി അറിയുന്നു.ഔട്ട്‌ഡോര്‍ സേവനം മാത്രമാക്കുന്നതിനോട് അവര്‍ വിയോജിച്ചു.
എന്നിരുന്നാലും, ഇന്‍ഡോര്‍ ഡൈനിംഗ് അവസാനിപ്പിക്കുന്നതിനുള്ള ശുപാര്‍ശ വേണമെന്ന ശുപാര്‍ശ ചെയ്യാന്‍ ടീം ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.ഔട്ട്‌ഡോര്‍ ഡൈനിംഗ് മാത്രമായാല്‍ തലസ്ഥാനത്തെ പല ബിസിനസ്സുകളും ഇല്ലാതാകുമെന്ന് റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് ചീഫ്എ ക്സിക്യൂട്ടീവ് അഡ്രിയാന്‍ കമ്മിന്‍സ് പറഞ്ഞു.
ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും. ഇന്‍ഡോര്‍ ഡൈനിംഗ് നിരോധിക്കുന്നത് പബ്ബുകള്‍ അടച്ചുപൂട്ടാനുള്ള മറ്റൊരു മാര്‍ഗ്ഗം മാത്രമാണെന്ന് ലൈസന്‍സ്ഡ് വിന്റ്നര്‍ അസോസിയേഷന്‍ വക്താവ് പറഞ്ഞു.ഏറ്റവും പുതിയ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്ലന്‍സ് സെന്റര്‍ (എച്ച്പിഎസ്സി) ഡാറ്റ പ്രകാരം പബ്ബുകളുമായി ബന്ധപ്പെട്ട കോവിഡ് ഔട്ട്ബ്രേക്കുകളില്ലെന്ന് വക്താവ് ചൂണ്ടിക്കാട്ടി. എന്നിട്ടും സര്‍ക്കാര്‍ എന്തിനാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വക്താവ് ചോദിച്ചു.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.