ഡബ്ലിന്‍: ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അയര്‍ലണ്ടിന്റെ തലസ്ഥാന നഗരം കര്ശനനിയന്ത്രണത്തിലേയ്ക്ക് നീങ്ങും.
നഗരത്തിന് പുറത്തുള്ളവര്‍ക്ക് അത്യാവശ്യ സര്‍വീസുകള്‍ക്കൊഴികെ ഡബ്ലിനിലേയ്ക്ക് പ്രവേശിക്കുന്നതിനും ,ഡബ്ലിനില്‍ നിന്നും പുറത്തുപോകുന്നതിനും വിലക്കുണ്ട്.
നഗരത്തില്‍ നിന്നും അന്താരാഷ്ട്ര യാത്രകളും ഒഴിവാക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുമ്പോട്ട് വെയ്ക്കുന്നത്.
കോളജുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന തീരുമാനവും നടപ്പാക്കും.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മൂന്നാഴ്ചത്തേയ്ക്കാണ് മൂന്നാം ലെവലിലുള്ള നിയന്ത്രണങ്ങള്‍ ഡബ്ലിനില്‍ നിലനില്ക്കുക.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
ലെവല്‍ മൂന്നിലെത്തിയതോടെ ഡബ്ലിനില്‍ കുടുംബ സംഗമങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും കൂടുതല്‍ വിലക്കുവരും.
ജോലി, വിദ്യാഭ്യാസം, മറ്റ് അത്യാവശ്യങ്ങള്‍ക്കും അനിവാര്യമായതുമായ യാത്രകളേ അനുവദിക്കൂ.
കൗണ്ടിക്ക് പുറത്തേയ്ക്ക് പോകുന്നതിന് കര്‍ശനമായ നിയന്ത്രണം വരും.
എന്നാല്‍ ഔട്ട്ഡോര്‍ കളിസ്ഥലങ്ങളും പാര്‍ക്കുകളും സ്കൂളുകളും ക്രഷുകളും തുറക്കാം.ലെവല്‍ 3 ല്‍ പരമാവധി ഓഫീസ് ജോലികള്‍ വീട്ടിലിരുന്നുതന്നെ ചെയ്യണം.
തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലെ നഴ്സിംഗ്, കെയര്‍ ഹോം സന്ദര്‍ശനങ്ങള്‍ അനുവദിക്കൂ.70 വയസും അതില്‍ കൂടുതലുമുള്ളവരെയും ആരോഗ്യപരമായി ദുര്ബലരായവര്രെയും പ്രത്യേകം നിരീക്ഷിക്കും.
വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം 25 ആക്കി.ശവസംസ്കാര ചടങ്ങുകളിലും ഇങ്ങനെതന്നെ. സ്വകാര്യ പ്രാര്‍ത്ഥനയ്ക്കായി ആരാധനാലയങ്ങള്‍ തുറക്കാം.ചടങ്ങുകളും മറ്റും ഓണ്‍ലൈനിലാക്കണം.
കായിക പരിശീലനം അല്ലെങ്കില്‍ ഔട്ട്ഡോര്‍ ആര്‍ട്സ് ഇവന്റ് പോലുള്ളവയില്‍ 15 ആളുകളില്‍ കൂടുതല്‍ പാടില്ല.
കുതിരപ്പന്തയവും തുടരാം.പ്രൊഫഷണല്‍ / എലൈറ്റ് / ഇന്റര്‍-കൗണ്ടി / ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഇവന്റുകള്‍ ഒഴികെ മത്സരങ്ങളോ കായിക മത്സരങ്ങളോ പാടില്ല.കര്‍ശന സുരക്ഷാ നടപടികള്‍ നടപ്പിലാക്കി.
ജിമ്മുകള്‍, ഒഴിവുസമയ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യക്തിഗത പരിശീലനത്തിനായി മാത്രം തുറക്കാം. വ്യായാമ-നൃത്ത ക്ലാസുകളുമണ്ടാകില്ല .മ്യൂസിയങ്ങളും ഗാലറികളും മറ്റ് സാംസ്കാരിക കേന്ദ്രങ്ങളും അടയ്ക്കണം.
പൊതുഗതാഗതത്തിന്റെ ശേഷി 50% ആയി പരിമിതപ്പെടുത്തും. സാധിക്കുമെങ്കില്‍ കാല് നടയായി പോവുക. അല്ലെങ്കില്‍ സൈക്കിള്‍ ഉപയോഗിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നു..
ഡബ്ലിന്‍ ലെവല്‍ 3 :അറിയേണ്ടതെല്ലാം … ് https://www.gov.ie/en/publication/cf1f3-special-measures-in-place-for-dublin/
ഐറിഷ് മലയാളി ന്യൂസ്


Comments are closed.