ഡബ്ലിനിലെ മുസ്ലിം പള്ളിയ്ക്ക് പൂട്ട് വീണിട്ട് ഒരു മാസം; വീണ്ടും തുറക്കാനുള്ള ശ്രമങ്ങളില്‍ പരോഗതിയില്ല
ഡബ്ലിന്‍ : ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കവും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെയും തുടര്‍ന്ന് പൂട്ടിയ ഡബ്ലിനിലെ മുസ്ലിം പള്ളി വീണ്ടും തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. ഏപ്രില്‍ 19ന് സെന്ററിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഡബ്ലിനിലെ ക്ലോണ്‍സ്‌കീയിലെ പള്ളി അടച്ചത്.പള്ളി അടച്ചുപൂട്ടിയിട്ട് നാലാമത്തെ വെള്ളിയാഴ്ചയാണ് വരുന്നത്.ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഓഫ് അയര്‍ലണ്ടിന്റെ (ഐ സി സി ഐ) ഉടമസ്ഥതയിലുള്ളതാണ് പള്ളി. പ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസവും ഓണ്‍ലൈന്‍ പൊതുയോഗം ചേര്‍ന്നെങ്കിലും പുരോഗതിയുണ്ടായില്ല.
അബ്ദുള്‍ ഹസ്സബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ 171 പേര്‍ പങ്കെടുത്തു.മധ്യസ്ഥനെന്ന നിലയില്‍ ജോ കോള്‍മാനും ഇതില്‍ പങ്കെടുത്തിരുന്നു.ആളുകള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നതെന്ന് മുസ്ലിം കമ്മ്യൂണിറ്റി അയര്‍ലണ്ട് ഗ്രൂപ്പിന്റെ വക്താവ് ഹസ്സബ് പറഞ്ഞു .പ്രശ്ന പരിഹാരം തേടി പ്രാദേശിക ടിഡിമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അ ഹസെബ് പറഞ്ഞു.
പള്ളിയുടെ ഇമാം ഷെയ്ഖ് ഹുസൈന്‍ ഹലാവ യോഗത്തിനെത്തിയില്ല.പങ്കെടുക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം ക്ഷമാപണമറിയിച്ചു.പള്ളി അടച്ചത് ഹൃദയം തകര്‍ക്കുന്നതാണെന്നും നിയമപരമായ വഴികള്‍ തേടിയിട്ടുണ്ടെങ്കിലും കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.പൊതുവായി അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം പാലിക്കണമെന്ന് ഐസിസിഐ സിഇഒ അഹമ്മദ് ഹസൈനും യോഗത്തില്‍ അറിയിച്ചു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടതിന് ശേഷമാണ് താന്‍ ഈ പ്രശ്നത്തില്‍ ബന്ധപ്പെട്ടതെന്ന് മധ്യസ്ഥനായ കോള്‍മാന്‍ പറഞ്ഞു.പള്ളി വീണ്ടും തുറക്കണമെന്നാണ് കമ്യൂണിറ്റി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പള്ളി അടച്ചുപൂട്ടിയതും തൊഴില്‍ തര്‍ക്കവുമായുള്ള ബന്ധം മനസ്സിലാകുന്നില്ല.തര്‍ക്കം കേസായാല്‍ പരിഹാരത്തിന് നീണ്ട കാത്തിരിപ്പ് വേണ്ടി വരുമെന്ന് ഇദ്ദേഹം പറഞ്ഞു.
മുസ്ലീം സമുദായത്തിലെ 247 അംഗങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.അടച്ചുപൂട്ടല്‍ കുട്ടികളുടെ മതവിദ്യാഭ്യാസത്തെ ബാധിച്ചുവെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. മതപരമായ സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് ആളുകള്‍ പറഞ്ഞു.
സ്വത്തിനു ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും, പൊതുജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിരോധ നടപടിയെന്ന നിലയിലാണ് സെന്റര്‍ പൂട്ടിയതെന്നാണ് ഐസിസിഐ വിശദീകരണം.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.