head3
head1

ഡബ്ലിനില്‍ നാളെ ഇന്റര്‍നാഷണല്‍ ഫെസ്റ്റ് , കാബിന്റീലിയിലെ കില്‍ബോഗെട്ട് പാര്‍ക്കില്‍ ഉത്സവമേളം

ഡബ്ലിന്‍ : വിവിധ രാജ്യങ്ങളുടെ കലാ സാംസ്‌കാരിക രംഗത്തെ പ്രതിഭകള്‍ അണിനിരക്കുന്ന ഇന്റര്‍നാഷണല്‍ ഫെസ്റ്റ് 2025 23ന് നടക്കും.

ഇന്ത്യയടക്കം 15ലധികം രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രതിഭകള്‍ ഫെസ്റ്റിന്റെ വേദിയിലെത്തും.സോഷ്യൽ സ്‌പേസ് ഇന്ത്യന്‍ കമ്യുണിറ്റിയാണ് മേളയ്ക്ക് പ്രധാന ആതിഥേയത്വം വഹിക്കുന്നത്.

എന്‍ 11ലെ കാബിന്റീലിയിലെ കില്‍ബോഗെട്ട് പാര്‍ക്കില്‍ നാളെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 6 വരെയാണ് ഫെസ്റ്റ് നടക്കുക.സാംസ്‌കാരി ഈടുവെയ്പ്പുകള്‍ തുറന്നു കാട്ടുന്ന അവതരണങ്ങള്‍,രുചിയേറുന്ന ആഗോള ഭക്ഷണ സ്റ്റാളുകള്‍,ഫാഷന്‍ കോണ്ടസ്റ്റ്, എല്ലാ പ്രായക്കാര്‍ക്കുമുള്ള കാര്‍ണിവല്‍ റൈഡുകള്‍, ഗെയിമുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കുടുംബ മേളയാണ് ഇന്റര്‍നാഷണല്‍ ഫെസ്റ്റ്.

അയര്‍ലന്‍ഡ്, ഇന്ത്യ, ജോര്‍ജിയ, ബ്രസീല്‍, ചിലി, ഇന്തോനേഷ്യ, ചൈന, സ്പെയിന്‍, ലിത്വാനിയ, പെറു, മലേഷ്യ, കൊറിയ, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ഫെസ്റ്റിനുണ്ടാകും.

ജോര്‍ജിയന്‍ നൃത്തം,ബോളിവുഡ് ബ്ലാസ്റ്റേഴ്‌സ് എസ്എസ്‌ഐ കൗമാരക്കാര്‍,ബോളിവുഡ് ഡാന്‍സ് എസ്എസ്ഐ,ബ്രസീലിയന്‍ നൃത്തം,ഡബ്ലിന്‍ ലാനിന്‍ ചൈനീസ് പരമ്പരാഗത ബാന്‍ഡ്,ഫിന്നര്‍ട്ടി സ്‌കൂള്‍ ഓഫ് ഐറിഷ് ഡാന്‍സിംഗ്,ഫ്ളേവേഴ്സ് ഓഫ് ഒഡീഷ, ഗര്‍ബ ഡാന്‍സ്,കൊറിയന്‍ മ്യൂസിക്കല്‍ സ്ട്രിംഗ്,കുതു + ഹിപ് ഹോപ്പ്,ലഡാക്കി ഗൗരൈയുടെ മറാത്തി ട്രഡിഷണല്‍ പെര്‍ഫോമെന്‍സ് ,ലാപ്വിംഗ് ഡാന്‍സ്,ലിത്വാനിയന്‍ നാടോടി നൃത്ത സംഘം ‘സുക്ടിനിസ്’,മഹാരാഷ്ട്ര നാടോടി നൃത്തം,മലേഷ്യന്‍ നാടോടി നൃത്തം,കേരളത്തിന്റെ മെഗാ തിരുവാതിര ,നാവന്‍ റിഥം,ഒഡീസി നൃത്തം,പെറുവിന്റെ നാടോടി നൃത്തമായ ലാ വലിച്ച,പോളിഷ് നാടോടി നൃത്തം,രാജസ്ഥാനി നാടോടി നൃത്തം,ഇന്തോനേഷ്യന്‍ ഡാന്‍സ് സ്റ്റുഡിയോ,പഞ്ചാബിലെ ഷാംറോക്ക് ഭാംഗ്ര,സ്പാനിഷ് ഫ്ളെമിംഗോ ഡാന്‍സ്,സ്വീറ്റ് ചില്ലി ചൈനീസ് ഡാന്‍സ്,ചിലി,ബ്രസീല്‍, ഇന്ത്യ ,അയര്‍ലന്‍ഡ് ടീമിന്റെ യല്ല ബെല്ലി ഡാന്‍സ് , സോറ്യന്ന ഐറിഷ് ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സ് എന്നിവയ്‌ക്കെല്ലാം ഇന്റര്‍നാഷണല്‍ ഫെസ്റ്റ് വേദി സാക്ഷിയാവുക.പ്രവേശനം സൗജന്യമാണ്

📅 Date: Saturday, Aug 23rd | 12:00 – 18:00
📍 Venue: Kilbogget Park, Cabinteely, Dublin, A96 PC84
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.