head1
head3

ആരോഗ്യരംഗത്ത് തൊഴില്‍ തേടുകയാണോ… ഡബ്ലിനിലെ ഹെല്‍ത്ത്‌കെയര്‍ ജോബ് ഫെയറില്‍ പങ്കെടുക്കൂ

മറക്കേണ്ട...ഒക്ടോബര്‍ 22ന് ഡബ്ലിനിലെ ആര്‍ ഡി എസില്‍- സമയം- രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സ്വദേശത്തും വിദേശത്തുമുള്ള തൊഴിലന്വേഷകര്‍ക്ക് ഒട്ടേറെ അവസരങ്ങളൊരുക്കി ഹെല്‍ത്ത്‌കെയര്‍ ജോബ് ഫെയര്‍ വരുന്നു. ഡബ്ലിനിലെ ആര്‍ ഡി എസിലെ ഹാള്‍ 3ല്‍ 22 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് സൗജന്യ ജോബ് ഫെയര്‍ നടക്കുന്നത്.

മെഡിക്കല്‍, നഴ്സിംഗ്, ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ രംഗത്തെ അയര്‍ലണ്ടിലെ പ്രധാന റിക്രൂട്ട്‌മെന്റ് ഇവന്റാണിത്.വിദേശത്തും സ്വദേശത്തുമായി ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങളാണ് ഈ ഫെയര്‍ ഓഫര്‍ ചെയ്യുന്നത്.അയര്‍ലണ്ട്, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെയും വ്യവസായത്തിലെ മുന്‍നിര തൊഴിലുടമകളുടെയും അയര്‍ലണ്ടിലെ ഏക സമാഗമമാണ് ഈ ജോബ് ഫെയറെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഇടനിലക്കാരോ ഏജന്‍സികളോ ഇല്ലാതെ തൊഴിലുടമകളെ നേരിട്ട് കാണാനാകുമെന്നതാണ് ഈ ജോബ് ഫെയറിന്റെ പ്രത്യേകത.റിക്രൂട്ട്മെന്റ് ദിനത്തില്‍ തന്നെ ഇന്റര്‍വ്യൂ നടക്കും. അന്നുതന്നെ അപ്പോയിന്റ്മെന്റ് ഓര്‍ഡറും ലഭിക്കും.

ആരോഗ്യ രംഗം തേടുന്നത് ഇവരെ….

അഡള്‍ട്ട് നഴ്‌സുമാര്‍, ഏജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍, ബയോമെഡിക്കല്‍ സയന്റിസ്റ്റുകള്‍, കാര്‍ഡിയാക് ഫിസിയോളജിസ്റ്റ്, കാര്‍ഡിയോതൊറാസിക് സര്‍ജന്മാര്‍, കുട്ടികളുടെ നഴ്‌സുമാര്‍, ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍മാര്‍, ഡെന്റല്‍ ഹൈജീനിസ്റ്റ്സ്, ഡെന്റല്‍ നഴ്‌സുമാര്‍, എന്‍ഡോസ്‌കോപ്പി പ്രാക്ടീഷണര്‍മാര്‍, എന്‍ഡോസ്‌കോപ്പി സ്റ്റാഫ് നേഴ്‌സ്, ജനറല്‍ പ്രാക്ടീഷണര്‍മാര്‍,ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, ലേണിംഗ് ഡിസ്സബിലിറ്റി നഴ്സസ്,മെന്റല്‍ ഹെല്‍ത്ത്ത് നഴ്സസ്, മിഡൈ്വവ്‌സ്, ന്യൂറോളജിസ്റ്റുകള്‍, ന്യൂറോ സര്‍ജന്‍സ്, നഴ്‌സ് പ്രാക്ടീഷണര്‍മാര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍, ഓപ്പറേറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രാക്ടീഷണര്‍മാര്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍മാര്‍, ഫാര്‍മസി സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റുകള്‍, റേഡിയേഷന്‍ തെറാപ്പിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍, രജിസ്റ്റേഡ് ജനറല്‍ നഴ്‌സുമാര്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍, സ്‌ക്രബ് നഴ്സുമാര്‍,സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപിസ്റ്റ്,സപ്പോര്‍ട്ട് വര്‍ക്കേഴ്സ്,സര്‍ജന്‍മാര്‍,തീയേറ്റര്‍ സ്റ്റാഫ് നഴ്‌സ് തുടങ്ങിയ വിവിധ ഇനങ്ങളിലാണ് റിക്രൂട്ട്മെന്റ് നടത്തുക

പ്രവേശനം സൗജന്യം ,ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം 

.https://app.healthdaq.com/registerEventView/n/healthcare-job-fair-dublin,-october-2022?utm_source=facebook&utm_medium=paid&utm_campaign=hcjf-dublin-oct-2022-candidate-campaign-sing

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4G

Comments are closed.