തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയെന്ന് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ. ദിലീപിനെതിരെ പുതിയ കേസെടുത്തത് തെളിവില്ലാത്തതിനാലെന്ന് ആര്‍ ശ്രീലേഖ വെളിപ്പെടുത്തുന്നു. ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയതെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരനെന്ന് അവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.
ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട്‌ല കാര്യങ്ങള്‍ അതിനകത്ത് എഴുതിയിട്ടുണ്ട്. . കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാല്‍ മതി. അത്യവശ്യമായി മുന്നൂറു രൂപ അയച്ചുതരണം മണി ഓര്‍ഡറായിട്ട്. എന്നൊക്കെ അതില്‍ എഴുതിയിരിക്കുന്നു. എന്നാല്‍ അതില്‍ ഭയങ്കരമായിട്ട് പടര്‍ന്നിരിക്കുന്ന കഥ ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012 ലോ 2013 ലോ ആണ് ഏല്‍പ്പിക്കുന്നത്. ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ എടുത്ത ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നതെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു.
പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് ഒരു പൊലീസുകാരനാണെന്ന് സംശയമുള്ളതായും അവര്‍ ആരോപിക്കുന്നു. നടി ആക്രമിക്കുപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുള്ള നടിമാര്‍ പള്‍സര്‍ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ചതായി അവര് എന്നോട് പറഞ്ഞിട്ടുണ്ടെന്ന് ശ്രീലേഖ പറയുന്നു.
പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതില്‍ സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്. അവനേയും അവന്റെ കൂട്ടരെയും കോടതിയില്‍ല കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരില്‍ ഒരരു പൊലീസുകാരന്‍ പള്‍സര്‍ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നതുപോലെ നടന്നുവെന്ന് സംശയിക്കുന്നത് പൊലെ വീഡിയോ കിട്ടിയരുന്നതായും ശ്രീലേഖ പറയുന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു.
കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ വീഡിയോയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പപെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പറയേണ്ട സ്ഥലങ്ങളില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.