ന്യൂ ഡൽഹി : ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ. ഗുരുതരമായ പരിക്കേറ്റ മുപ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
“എന്റെ മുന്നിലുള്ള കാർ ഏകദേശം രണ്ട് അടി അകലെയായിരുന്നു. അതിൽ ബോംബ് ഉണ്ടോ മറ്റെന്തെങ്കിലും ആണോ എന്നറിയില്ല, പക്ഷേ അത് പൊട്ടിത്തെറിച്ചു. അത് ഒരു സ്വിഫ്റ്റ് ഡിസയർ കാറായിരുന്നു,” എന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. “ഞാൻ എന്റെ കാറിൽ ഇരിക്കുമ്പോഴാണ് സ്ഫോടനം നടന്നത്, സമയം വൈകിട്ട് 7 മണിയോടെ. ഉടൻ കാറിൽ നിന്ന് ഇറങ്ങി അവിടെ നിന്ന് രക്ഷപ്പെട്ടു,” എന്നും മറ്റൊരാൾ പറഞ്ഞു.
എല്ലാ പ്രധാന ഏജൻസികളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച ഡെൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോള്ച പറഞ്ഞു, സ്ഥിതി പൂർണ്ണമായി നിരീക്ഷണത്തിലാണ് എന്നും, അതുസംബന്ധിച്ച എല്ലാ വിവരങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

